കോതമംഗലം: എം ജി യൂണിവേഴ്സിറ്റി ഫിസിക്സ് (മോഡ് 2) പരീക്ഷയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അഭയ് ശങ്കറിനെ ഡിവൈഎഫ്ഐ ആദരിച്ചു. മേഖല കമ്മിറ്റിയുടെ ഉപഹാരം അഭയ് ശങ്കറിൻ്റെ വീട്ടിൽ എത്തി ആൻ്റണി ജോൺ എംഎൽഎ കൈമാറി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ പി ജയകുമാർ, മേഖല സെക്രട്ടറി കെ എൻ ശ്രീജിത്ത്,പ്രസിഡൻ്റ് എസ് സുബിൻ,എസ്എഫ്ഐ ഏരിയ സെക്രട്ടറി ജോജിഷ് ജോഷി,ഏരിയ പ്രസിഡൻ്റ് വി ജി എൽദോസ്,എസ്എഫ്ഐ ലോക്കൽ സെക്രട്ടറി കെ കെ അഖിൽ തുടങ്ങിയവർ പങ്കെടുത്തു.
