കോതമംഗലം:കുട്ടമ്പുഴ പഞ്ചായത്ത് രണ്ടേകാൽ കോടി രൂപ മുടക്കി നിർമ്മാണം പൂർത്തീകരിച്ച ടൗൺ ഹാളിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. സ്വന്തമായി ടൗൺ ഹാളുള്ള താലൂക്കിലെ ഏക പഞ്ചായത്താണ് കുട്ടമ്പുഴ. പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാ ലാലു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശാന്തമ്മ പയസ്സ്,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ജെ ജോസ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷീല കൃഷ്ണൻകുട്ടി,പഞ്ചായത്ത് മെമ്പർമാരായ സി പി അബ്ദുൾ കരീം, ഉഷ അയ്യമ്പിള്ള,വിജയമ്മ ഗോപി,നിബി എബി,കെ കെ ബൈജു,സെക്രട്ടറി സി ജെ സാബു,വിവിധ രാഷ്ട്രീയ നേതാക്കൾ,ഭരണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
