കോതമംഗലം : നെല്ലിക്കുഴി കനാൽ പാലത്തിനടുത്തുള്ള ഗ്ലോബ്സ്റ്റാർ സോഫാസാണ് വരുന്ന ആഗസ്റ്റ് ഒന്നു മുതൽ രണ്ടു മാസക്കാലത്തേയ്ക്ക് ലോക്ക് ഡൗൺപ്രഖ്യാപിച്ച് നാടിന് മാതൃകയാകുന്നത്. ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരി കേരളത്തിൽ സാമൂഹിക വ്യാപനത്തിലേക്ക് കടന്ന ഘട്ടത്തിലാണ് ഗ്ലോബ്സ്റ്റാർ ഉടമയും വ്യാവസായിയുമായ അഷ്റഫ് ബാവ രണ്ടു മാസക്കാലത്തെ സമ്പൂർണ്ണഅടച്ചിടലിന് തീരുമാനിച്ചിരിക്കുന്നത്.ഈ രണ്ടു മാസക്കാലം ജീവനക്കാർക്ക് 50% ശമ്പളം ഉറപ്പു വരുത്തിക്കൊണ്ടാണ് ലോക്ക് ഡൗൺ പ്രാവർത്തികമാക്കുന്നത്. കോവിഡ് വ്യാപനത്തിൻ്റെ ഇടവും വ്യാപ്തിയും കുറയ്ക്കാൻ ലക്ഷ്യമിട്ടാണ് സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിലും അത് വകവയ്ക്കാതെ തൻ്റെ വ്യാപാരശാല ലോക്ക് ഡൗൺ ചെയ്യുന്നതെന്ന് അഷ്റഫ് ബാവ പറയുന്നു.
ലോകആരോഗൃസംഘടന മുതൽ സർക്കാർ സംവിധാനങ്ങളും ആരോഗ്യ വകുപ്പും നമ്മുടെ സമൂഹമൊന്നാകെയും നടത്തിവരുന്ന കോവിഡ് വിരുദ്ധ പോരാട്ടത്തോടുള്ള ഐക്യദാർഢ്യവും പിന്തുണയുമാണ് എല്ലാ കച്ചവട താൽപ്പര്യങ്ങളും തൽക്കാലം മാറ്റിവച്ചുകൊണ്ട് സ്ഥാപനം അടച്ചിടാൻ പ്രേരകമായതെന്നും അഷ്റഫ് ബാവ വ്യക്തമാക്കി. ലോകജനത നടത്തുന്ന അതിജീവന യുദ്ധത്തിൻ്റെ യഥാർത്ഥ സ്പിരിറ്റ് ഉൾക്കൊണ്ട് മഹാമാരിയുടെ വ്യാപനത്തെ തൻ്റെ വരുമാന മാർഗ്ഗമായ സ്ഥാപനം അടച്ചിട്ടു കൊണ്ട് ഫർണീച്ചർ വ്യാപാരി നടത്തിയ സാമൂഹിക പ്രതിബദ്ധതയുള്ള ലോക്ക് ഡൗൺ പ്രഖ്യാപനം ഒരു മാതൃകയായി മാറിയിരിക്കുകയാണ്.
📲 കോതമംഗലത്തെ വാർത്തകൾ മൊബൈലിൽ ലഭിക്കുവാൻ..👇 Please Join