നെല്ലിക്കുഴി ; തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ നെല്ലിക്കുഴിയില്‍ കോണ്‍ഗ്രസ് ,മുസ്ലിംലീഗ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ട് സി.പി.ഐ (എം)ല്‍ ചേര്‍ന്നു. നെല്ലിക്കുഴിയിലെ കോണ്‍ഗ്രസ് മുസ്ലീം ലീഗ് നേതാക്കളുടെ പ്രവര്‍ത്തനങ്ങളില്‍ മനംമടുത്തും യു.ഡി.എഫ് നിലപാടുകളിലുളള അതൃപ്തിയുമാണ് അറിയപെടുന്ന പ്രദേശിക നേതാക്കളും പ്രവര്‍ത്തകരുമടക്കം പാര്‍ട്ടിവിട്ട് സി.പി.ഐ (എം) നെല്ലിക്കുഴി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുവാന്‍ തീരുമാനമെടുത്തത്.
കോണ്‍ഗ്രസ് നേതാവായിട്ടുളള കെ.ഇ ബഷീറും,മുസ്ലീം യൂത്ത് ലീഗ്ഗ് മുന്‍ നിയോജകമണ്ഡലം സെക്രട്ടറിയും മുസ്ലീം ലീഗ് ഇരമല്ലൂര്‍ ശാഖ പ്രസിഡന്‍റുമായ അബു പാറ, മൈതീന്‍ പി.എച്ച് (കോ) അബ്ദുല്‍ ഖാദര്‍ പടിഞ്ഞാറെ ചാലില്‍,(കോ)റഷീദ് ചാത്തനാട്ട(കോ)സുബൈര്‍ പുളിമൂട്ടില്‍(കോ) നിഷാദ് മായിക്കര(കോ)ഉനൈസ് സൈദുകുടി (ലീഗ്)യൂസഫ് ചക്കാലക്കല്‍ (കോ)അന്‍സാര്‍ നടുക്കുടി (കോ)ഖാദര്‍ പുളളിക്കുടി (കോ)ഹാരീസ് നടുക്കുടി (കോ) അടക്കമുളള വരുടെ പൊടുന്നനെയുളള കൊഴിഞ്ഞ് പോക്ക് യു.ഡി.എഫ് നേതൃത്വത്തെ ഞെട്ടിച്ചിരിക്കയാണ്.
കോണ്‍ഗ്രസ് നേതൃത്വത്തിലുളള അസ്വാരാസ്യങ്ങളും അഭിപ്രായ ഭിന്നതയും നെല്ലിക്കുഴിയില്‍ കോണ്‍ഗ്രസിന്‍റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചതും മുസ്ലീം ലീഗിലെ ഇഷ്ടക്കാരോടുളള പ്രീണന നയവും കോവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിപക്ഷ കക്ഷിയായ യു.ഡി.എഫ് സ്വീകരിച്ച നിലപാടുകളോടുളള വിയോജിപ്പുമാണ് പാര്‍ട്ടി വിടാന്‍ കാരണമായതെന്നും നെല്ലിക്കുഴി പോലുളള പ്രദേശത്ത് സി.പി.ഐ ( എം) എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് മാത്രമെ ശക്തമായ നിലപാടുകളും വികസന കാഴ്ച്ചപ്പാടുകളും ഉളളതെന്ന് ബോധ്യമായതാണ് ഇടതു പ്രസ്ഥാനത്തിലേക്ക് വരാന്‍ പ്രേരിപ്പിച്ചതെന്നും പാര്‍ട്ടി വിട്ടവര്‍ പറഞ്ഞു.
യു.ഡി.എഫ് വിട്ട് വന്നവരെ നെല്ലിക്കുഴി എ.കെ..ജി മന്ദിരത്തില്‍ കോതമംഗലം ഏരിയ കമ്മിറ്റി സെക്രട്ടറി ആര്‍.അനില്‍കുമാറിന്‍റെയും നെല്ലിക്കുഴി നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എം മജീദിന്‍റെയും നേതൃത്വത്തില്‍ രക്തഹാരം അണിയിച്ച് ഊഷ്മളമായ സ്വീകരണം നല്‍കി.ചടങ്ങില്‍ ഏരിയ കമ്മിറ്റി അംഗം അസീസ് റാവുത്തര്‍ അദ്ധ്യക്ഷനായി,തൃക്കാരിയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ജി ചന്ദ്രബോസ് ,ചെറുവട്ടൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ജില്ലാപഞ്ചായത്ത് അംഗവുമായ കെ.എം പരീത് . കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം,നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി,ഗ്രാമപഞ്ചായത്ത് അംഗം സി.ഇ നാസ്സര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു