കോതമംഗലം : പാണിയേലി- മൂവാറ്റുപുഴ റോഡില്‍ തകര്‍ന്ന് കിടക്കുന്ന കാട്ടാംകുഴി പ്രദേശത്ത് റോഡ് പുനരുദ്ധാരണത്തിന് നടപടി ആവശ്യപ്പെട്ട് ജനങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. കോതമംഗലം പി.ഡബ്ള്യു.ഡി. ഡിവിഷന് കീഴില്‍ വരുന്ന നെല്ലിക്കുഴി പഞ്ചായത്ത് ഇരുപതാം വാര്‍ഡിലെ ഒന്നര കിലോമീറ്ററോളം വരുന്ന ഭാഗം പുനരുദ്ധാരണം നടത്തുന്നതിന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫണ്ട് അനുവദിക്കപ്പെട്ടെങ്കിലും താരതമ്യേന ഗതാഗത യോഗ്യമായിരുന്ന കക്ഷായിപ്പടിയില്‍ നിന്ന് ഏതാണ്ട് അരകിലോമീറ്ററോളം ദൂരം റോഡ് റീടാര്‍ ചെയ്യുകയാണുണ്ടായത്.
ജനങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കാതെ കാട്ടാംകുഴി പ്രദേശം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്താതെ പോവുകയും ചെയ്തു. ഇപ്പോള്‍ റോഡില്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും വെള്ളം കെട്ടിക്കിടക്കുകയും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ മറിഞ്ഞ് വീണ് അപകടമുണ്ടാകുന്ന സ്ഥിതിയിലുമാണുള്ളത്. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് അടിയന്തിര നടപടികള്‍ ആവശ്യപ്പെട്ട് ആന്റണി ജോണ്‍ എം.എല്‍.എ.ക്കും , പി.ഡബ്ള്യു.ഡി.എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ക്കും നിവേദനം സമര്‍പ്പിക്കാന്‍ പി.ഡി.പി.കാട്ടാംകുഴി യൂണിറ്റ് യോഗം തീരുമാനിച്ചു.
പ്രസിഡന്റ് സിറാജ് കരോട്ടക്കുടി അദ്ധ്യക്ഷത വഹിച്ചു. അലി തുരുത്തുമ്മേല്‍ , കെ.എസ്.സലാഹുദ്ദീന്‍ , ഷിയാസ് പുതിയേടത്ത് , കെ.എസ്.സലീം ,കെ.എം.സൈഫുദ്ദീന്‍ ,വി.എ.ഷാഫി , ഷിഹാബ് വട്ടപ്പാറ, വി.എം.നൗഷാദ് ,ഷറഫുദ്ദീന്‍ മലയില്‍ ,അഹമ്മദ് കെബീര്‍ ,കെ.പി.അലിയാര്‍ കാട്ടാംകുഴി തുടങ്ങിയവര്‍ പങ്കെടുത്തു.