കോതമംഗലം : വളരെ ദാരുണമായി ചെരിഞ്ഞ ആന വാർത്തയായപ്പോൾ, കൂടെ മരണത്തിന് കീഴടങ്ങിയ ആനക്കുട്ടിയെ വിഷയമാക്കി മാങ്ങയണ്ടിയിൽ തീർത്തു ഒരു കലാകാരൻ. കോതമംഗലം ചെറുവട്ടൂർ സ്വദേശി രവീന്ദ്രൻ ചെങ്ങനാട്ടാണ് നെഞ്ച് പിളർക്കും കാഴ്ച മാങ്ങയണ്ടിയിൽ തീർത്തത്. പാഴ്വസ്തുക്കളിൽ നിരവധി സ്രഷ്ടികൾ നടത്തി ശ്രദ്ധേയനായ കലാകാരനാണ് രവീന്ദ്രൻ. കല്ല് പണിക്കാരനായ രവീന്ദ്രൻ കോവിട് കാലമായതുമൂലം പണിയില്ലാതെ വന്നപ്പോൾ സമയം കളയുന്നത് ഇദ്ദേഹം ഇങ്ങനെയാണ്. നിരവധി കലാസൃഷ്ടികൾ ഇദ്ദേഹം ഈറ്റകൾ കൊണ്ടും പാഴ്വസ്തുക്കൾ കൊണ്ടും നിർമ്മിച്ചിട്ടുണ്ട്.
