കോതമംഗലം : കോതമംഗലം ടൗണ്‍ യുപി സ്‌കൂള്‍, പൂയംകുട്ടി മണികണ്ഠന്‍ചാല്‍, സിഎസ്‌ഐ പള്ളി ഹാള്‍ എന്നിവിടങ്ങളില്‍ 25 കുടുംബങ്ങളിലെ 72 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ദുരിതാശ്വാസ ക്യാന്പില്‍ ആവശ്യമായ സൗകര്യങ്ങളും അതോടൊപ്പം മെഡിക്കല്‍ സഹായവും ഉറപ്പുവരുത്തിയിട്ടുണ്ട്. വില്ലേജ് ഓഫീസര്‍മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, മറ്റ് ഓഫീസര്‍മാര്‍ എന്നിവര്‍ ഫീല്‍ഡില്‍ ഉണ്ടാകണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. താലൂക്ക് ഓഫീസില്‍ 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ ക്യാമ്പുകള്‍ തുടങ്ങേണ്ട സാഹചര്യമുണ്ടായാല്‍ അതിനാവശ്യമായ ക്രമീകരണങ്ങളും വിവിധപ്രദേശങ്ങളില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.
റവന്യൂ, തദ്ദേശ സ്ഥാപനങ്ങള്‍, പോലീസ്, അഗ്‌നിശമന രക്ഷാസേന, പട്ടികജാതി /പട്ടിക വര്‍ഗ ക്ഷേമം, ഗതാഗതം ഉള്‍പ്പെടെ എല്ലാ വകുപ്പുകളും സജ്ജമാണ്. വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങളോട് ജനങ്ങള്‍ പൂര്‍ണമായി സഹകരിച്ച് അപകടങ്ങള്‍ ഒഴിവാക്കണമെന്ന് ആന്റണി ജോണ്‍ എംഎല്‍എ അഭ്യര്‍ഥിച്ചു. ദുരിത ബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാന്പുകളും എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.