Connect with us

Hi, what are you looking for?

CHUTTUVATTOM

വീ​ടി​ന് തീ​യി​ട്ട് ഗൃ​ഹ​നാ​ഥ​ന്‍ മരിച്ച നിലയിൽ

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ ജീവനൊടുക്കി. ടിപ്പര്‍ ലോറി ഡ്രൈവറായിരുന്ന ചെമ്പന്‍കുഴി ഡബിള്‍ കുരിശിന് സമീപം പന്തനാനിയ്ക്കല്‍ ടോമി (56) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 7.30 ഓടെയായിരുന്നു സംഭവം. ഈ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഒരുമുറിക്ക് തീയിട്ട ശേഷം സമീപത്തെ മുറിയില്‍ കയറി ടോമി ജീവനൊടുക്കുകയായിരുന്നു.

വീടിന് തീപിടിച്ചത് കണ്ട് അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് നേര്യമംഗലം ഫയര്‍ ഫോഴ്സും ഊന്നുകല്‍ പോലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്. ടോമിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ : മോളി. മക്കള്‍: ടിനു, റിനു.

 

You May Also Like

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്ത് ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന ഇഞ്ചത്തൊട്ടി പരിയാരത്ത് ജെന്നിസ് വര്‍ഗീസ് (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുത്തന്‍പറമ്പില്‍...

error: Content is protected !!