Connect with us

Hi, what are you looking for?

CHUTTUVATTOM

വന്യമൃഗങ്ങളെ പ്രതിരോധിക്കുവാന്‍ പുതിയ സാങ്കേതിക വിദ്യയായ ഹോം ഗാര്‍ഡുമായി കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍

കോതമംഗലം: വന്യമൃഗങ്ങളെ പ്രതിരോധിക്കുവാന്‍ പുതിയ സാങ്കേതിക വിദ്യയായ ഹോം ഗാര്‍ഡുമായി കോട്ടപ്പടി മാര്‍ ഏലിയാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. കോതമംഗലം താലൂക്കിലെ അഞ്ച് പഞ്ചായത്തുകളില്‍ ആന, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഈ നവീന സംവിധാനം വികസിപ്പിച്ചത്.സെന്‍സര്‍ അടിസ്ഥാനമാക്കിയുള്ള ഈ ഉപകരണം വന്യമൃഗങ്ങളുടെ ചലനം തിരിച്ചറിഞ്ഞ് ഉടന്‍ അലാറം മുഴക്കുകയും ചെയ്യുന്നു. ഇതിലൂടെ ആളുകള്‍ക്ക് മുന്‍കരുതല്‍ എടുക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും കഴിയും.

കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെയും NSS ന്റെയും നേതൃത്വത്തില്‍ രൂപകല്‍പ്പന ചെയ്ത ഈ പദ്ധതി കുറഞ്ഞ ചെലവില്‍ കോതമംഗലത്തെ ഗ്രാമങ്ങളില്‍ സ്ഥാപിക്കാനാകുന്നതാണ്.അതോടൊപ്പം, ഉപകരണത്തില്‍ ഘടിപ്പിക്കുന്ന ക്യാമറ മൃഗങ്ങളുടെ ഫോട്ടോ സ്വയമേവ പകര്‍ത്തുകയും അത് ഉടന്‍ തന്നെ കണ്‍ട്രോള്‍ റൂമിലേക്ക് അയയ്ക്കുകയും ചെയ്യുന്ന പുതിയ പദ്ധതി രൂപ കല്പന ചെയ്തു കൊണ്ടിരിക്കുകയാണ് . ഇതിലൂടെ അധികൃതര്‍ക്ക് സമയബന്ധിതമായി ഇടപെടാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കഴിയും.എല്ലാതരം വന്യമൃഗങ്ങളെയും തിരിച്ചറിയുകയും അകറ്റുകയും ചെയ്യുന്നതിനുള്ള സംവിധാനമാണ് വിദ്യാര്‍ത്ഥികള്‍ ഒരുക്കിയിരിക്കുന്നത്.

നാല് ദിക്കുകളില്‍ നിന്നുമായി പന്ത്രണ്ട് മീറ്റര്‍ വരെ ദൂരത്തുള്ള മൃഗങ്ങളുടെ ചലനം മെഷീനിന് വിശകലനം ചെയ്യാന്‍ കഴിയും. സെന്‍സറുകളും ക്യാമറയും സംയോജിപ്പിച്ചിരിക്കുന്ന ഈ സംവിധാനം മൃഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയാല്‍ ഉടന്‍ അലാറം ശബ്ദവും ലൈറ്റ് സിഗ്‌നലും നല്‍കുന്നു.ബാറ്ററിയിലും സോളാര്‍ പവര്‍ സംവിധാനത്തിലുമാണ് ഈ ഉപകരണം പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ വൈദ്യുതി ലഭ്യമല്ലാത്ത പ്രദേശങ്ങളിലുപോലും ഇത് സ്ഥാപിച്ച് പ്രവര്‍ത്തിപ്പിക്കാനാകും. കുറഞ്ഞ ചെലവില്‍ ഗ്രാമപ്രദേശങ്ങളില്‍ ഉപയോഗിക്കാവുന്ന ഈ സംവിധാനം മനുഷ്യ-വന്യമൃഗ സംഘര്‍ഷം കുറയ്ക്കുന്നതില്‍ വലിയ സഹായമാകും എന്നാണ് പ്രതീക്ഷ. നാട്ടില്‍ വര്‍ധിച്ചു വരുന്ന വന്യജീവി ശല്യത്തിനെതിരെ ”കാടത്തം നമ്മുടെ നാട്ടില്‍ വേണ്ട” എന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ച ‘ഹോം ഗാര്‍ഡ്’ ഉപകരണം ഗ്രാമീണ മേഖലകള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു.

തട്ടേക്കാട്, പുന്നേക്കാട് മേഖലകളില്‍ ഈ ഉപകരണം സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ MLA നിര്‍വഹിച്ചു.കോളേജ് ബോര്‍ഡ് പ്രസിഡന്റ് Fr. ജോസ് പരുത്തുവയലില്‍ ,മാനേജര്‍ സുനില്‍ ജോസഫ് , പ്രിന്‍സിപ്പല്‍ Dr. ജോസഫ് T മൂലയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വന്യമൃഗശല്യത്തിനെതിരെ ഇത്തരം ഒരു ഉപകരണം മാര്‍ ഏലിയാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചെടുത്തതിലൂടെ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയാണ് പ്രകടമാക്കിയതെന്ന് ആന്റണി ജോണ്‍ MLA പറഞ്ഞു.വന്യമൃഗ ആക്രമണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യം ഉണ്ടായതിനെ തുടര്‍ന്നാണ് ഇത്തരം ഒരു ഉപകരണം കണ്ടു പിടിക്കാന്‍ കാരണമെന്ന് വിദ്യാര്‍ത്ഥിയായ എല്‍ജിത് എല്‍ദോ പറഞ്ഞു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് 14-ാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. ആന്റണി ജോണ്‍ എംഎല്‍എ മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ച് സംസാരിച്ചു. ഉത്തമ പൗരബോധവും...

CHUTTUVATTOM

കോതമംഗലം: ആദിവാസി സമൂഹത്തിൻ്റെ പുരാതന ആചാരമായ പായസ പൂജ കാടിൻ്റെ നടുവിൽ ഭക്തി സാന്ദ്രമായി നടന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ ക്ണാച്ചേരി വനത്തിലെ പായസപ്പാറയിലാണ് പായസ പൂജ നടന്നത്. കാടും വിശ്വാസവും ഒരുമിക്കുന്ന അപൂർവ...

CHUTTUVATTOM

കോതമംഗലം :ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ ക്രോച്ചെറ്റ് ചെയിൻ സ്റ്റിച്ച്(ചെയിൻ തുന്നൽ)ചെയ്തതിന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി ഇവ മരിയ എൽദോസ്.കാനഡയിൽ ജോലി ചെയ്യുന്ന, വാരപ്പെട്ടി ഇഞ്ചൂർ പുന്നക്കൽ എൽദോസ്...

CHUTTUVATTOM

കോതമംഗലം: കുറ്റിലഞ്ഞി ഗവ. യുപി സ്‌കൂളിന്റെ 74-ാമത് വാര്‍ഷിക ദിനാഘോഷവും, ദീര്‍ഘനാളത്തെ സേവനത്തിനുശേഷം വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. പൊതു സമ്മേളനം ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ്...

CHUTTUVATTOM

കോതമംഗലം: സംസ്ഥാന എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്‍ ആദിവാസി ഉന്നതികളില്‍ നടപ്പാക്കുന്ന പിഎസ്‌സി പരിശീലന പദ്ധതിയുടെ ഭാഗമായി കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ ഉന്നതികളിലെ കുട്ടികള്‍ക്ക് ജില്ലാ മിഷന്‍ നടപ്പാക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടന...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജിലെ ബയോഡൈവേഴ്‌സിറ്റി ക്ലബ്ബും, ഭൂമിത്രസേനയും ചേര്‍ന്ന് പത്മശ്രീ ജേതാവും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയുമായ കൊല്ലക്കല്‍ ദേവകിയമ്മയെ ആദരിച്ചു.ആലപ്പുഴ മുതുകുളത്തെ തപോവനത്തിലെ അവരുടെ വനഗൃഹം സന്ദര്‍ശിച്ചാണ് ”ഗ്രീന്‍ സല്യൂട്ട്” നല്‍കി...

CHUTTUVATTOM

കോതമംഗലം: കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പ് നടന്നു. പൈങ്ങോട്ടൂര്‍ സ്വദേശിയും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സിജോ ജോണ്‍ സ്വന്തം സ്ഥലത്താണ് തണ്ണി മത്തന്‍ കൃഷി ചെയ്തത്. കിരണ്‍ ഇനത്തില്‍പ്പെട്ട...

CHUTTUVATTOM

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ പൂർവ്വ വിദ്യാർത്ഥി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ “വീണ്ടും” എന്ന പേരിൽ പൂർവ്വ വിദ്യാർത്ഥി- അധ്യാപക സംഗമം സംഘടിപ്പിച്ചു .സംഗമം എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി...

CHUTTUVATTOM

കോതമംഗലം : മാലിപ്പാറ ഫാത്തിമ മാതാ യു.പി. സ്കൂളിന്റെ 74-ാമത് വാർഷികം “Fatmos 2k26” സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.സ്കൂൾ മാനേജർ റവ. ഫാ. ജോസ് കുന്നാനിക്കൽ അധ്യക്ഷത വഹിച്ച...

CHUTTUVATTOM

കോതമംഗലം : നെല്ലിമറ്റം സെൻ്റ് ജോസഫ്‌സ് യു.പി. സ്കൂളിന്റെ 76-ാമത് വാർഷികാ ഘോഷംJOSEPHA 2K26 നടന്നു. ഉദ്ഘാടനവും എൻഡോവ്മെന്റ് വിതരണവും ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. അധ്യാപക രക്ഷാകർതൃദിനവും, വിരമിക്കുന്ന എൽ പി...

CHUTTUVATTOM

കോതമംഗലം : പൈമറ്റം ഗവ. യു.പി. സ്‌കൂളിന്റെ 91-ാമത് വാർഷികാഘോഷം”സെനേറിയോ 2k26″ സംഘടിപ്പിച്ചു.പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൊയ്തു അധ്യക്ഷത വഹിച്ചു....

CHUTTUVATTOM

കാരക്കുന്നം : കാരക്കുന്നം ഫാത്തിമ മാതാ എൽ.പി സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലി സ്മാരകമായി കറുകടത്ത് നിർമ്മിച്ച സഹപാഠിക്കൊരു സ്നേഹവീടിൻ്റെ താക്കോൽദാനകർമ്മം കോതമംഗലം എം. എൽ. എ ആൻ്റണി ജോൺ നിർവഹിച്ചു . കോതമംഗലം...

error: Content is protected !!