കോതമംഗലം: ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി നടപ്പിലാക്കുന്നതില്‍ എംഎല്‍എ തുടരുന്ന അനാസ്ഥയ്‌ക്കെതിരെയും, എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക് കമ്മറ്റിയുടെയും, കവളങ്ങാട് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജാഥയും കൂട്ട ധര്‍ണയും നടത്തി.
ഭൂതത്താന്‍കെട്ട് ജലവൈദ്യുത പ്രദേശത്തേക്ക് നടത്തിയ പ്രതിഷേധ ജാഥയും, ധര്‍ണയും കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ഫിന്‍സണ്‍ മാത്യു ഉദ്ഘാടനം ചെയ്തു. യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ ഭൂതത്താന്‍കെട്ട് ജലവൈദ്യുത പദ്ധതി എത്രയും വേഗം നടപ്പിലാക്കുമെന്നും, പദ്ധതിയില്‍ നടപ്പിലാക്കിയിട്ടുള്ള അഴിമതി അന്വേഷിക്കുമെന്നും ഫില്‍സണ്‍ മാത്യു പറഞ്ഞു. കോണ്‍ഗ്രസ് കോതമംഗലം ബ്ലോക്ക് പ്രസിഡന്റ് ഷമീര്‍ പനക്കല്‍ അധ്യക്ഷത വഹിച്ചു.
ബാബു ഏലിയാസ്, കെപിസിസി മെമ്പര്‍ എ.ജി ജോര്‍ജ്, കെ.പി ബാബു, അഡ്വ. അബു മൈതീന്‍, എം.എസ് എല്‍ദോസ്, ജെസ്സി സാജു, ഭാനുമതി രാജു, എബി എബ്രഹാം, എല്‍ദോസ് കീച്ചേരി, എം.എ കരീം, പ്രിന്‍സ് വര്‍ക്കി, ഷജന്റ് ചാക്കോ, അനൂപ് ജോര്‍ജ്, പി.എ യൂസഫ്, എം.കെ സുകു, പി.ആര്‍ അജി, മാത്യു കോട്ട കുന്നേല്‍, ക.പി അബ്ബാസ്, അലി പടിഞ്ഞാറെ ചാലില്‍, കെ.കെ സുരേഷ്, സുരേഷ് ആലപ്പാട്ട്,ജോഷി പൊട്ടക്കല്‍, ജോണ്‍സണ്‍,സണ്ണി വര്‍ഗീസ്, രാജു എബ്രഹാം, ജയ്‌മോന്‍ ജോസഫ്, ബിനോയ് പുളനാട്ട്, കെ.പി ജോര്‍ജ്, അനില്‍ രാമന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.






















































