കോതമംഗലം : യൂത്ത് കോൺഗ്രസിന്റെ കോതമംഗലം നിയോജകമണ്ഡലം കമ്മറ്റി കെ.സി.വേണുഗോപാൽ വിഭാഗം പിടിച്ചെടുത്തു. എ ഗ്രൂപ്പിനേയും ഐ ഗ്രൂപ്പിനേയും പിന്നിലാക്കിയാണ് വേണുഗോപാൽ വിഭാഗത്തിലെ എൽദോസ് എൻ.ദാനിയേൽ തെരഞ്ഞെടുക്കപ്പെട്ടത്. കൂടാതെ നെല്ലിക്കുഴി, പിണ്ടിമന, കുട്ടമ്പുഴ, വടാട്ടുപാറ എന്നീ മണ്ഡലം കമ്മറ്റികളും പിടിച്ചെടുത്തു. സംസ്ഥാനസെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച മൂന്നുപേർ കോതമംഗലത്തുനിന്നും വിജയിച്ചിട്ടുണ്ട്.
