കോതമംഗലം : കൊറൊണ രോഗവ്യാപനം തടയുന്നതിൻ്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടക്കം കുറിച്ച ക്ലീൻ ഹാൻഡ് ചലഞ്ച് ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ് കോതമംഗലം ചേലാട് ബൂത്ത് കമ്മിറ്റി. ചേലാട് ATM കൗണ്ടറിനു മുന്നിൽ Hand Sanitizer സ്ഥാപിച്ചു. യുത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ജെയിൻ അയനാടൻ, പിണ്ടിമന മണ്ഡലം പ്രസിസൻ്റ് ബേസിലിന് Hand Sanitizer നൽകി തുടക്കം കുറിച്ചു. യൂത്ത് കോൺഗ്രസ്സ് കോതമംഗലം മണ്ഡലം വൈസ് പ്രസിഡൻ്റ് എബി കുര്യാക്കോസ്, ബേസിൽ കാരിയേലി, എൽദോസ് പൊയ്ക്കാട്ടിൽ എന്നിവർ സംസാരിച്ചു.
