കോതമംഗലം: പല്ലാരിമംഗലം പുലിക്കുന്നേല്‍പടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍. പുലിക്കുന്നേല്‍പടി കുന്നത്ത് ആഷിക് മുഹമ്മദ് (32) ആണ് അറസ്റ്റിലായത്. കോതമംഗലം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സിജോ വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയുമായി ലഹരി ഇടപാടുകള്‍ നടത്തിയവരെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
