കോതമംഗലം : ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി,എറണാകുളം ഇടുക്കി ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഇൻറർനാഷണൽ ഡിസ്ട്രിക്ട് 318c യുടെ ആഭിമുഖ്യത്തിൽ
നദികൾ ശുചീകരിക്കുന്ന തിന്റെയും,
ജല കായിക വിനോദങ്ങൾ
പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിന് കയാക്കുകൾ നൽകുന്ന
പരിപാടിയുടെ ഉദ്ഘാടനം കോതമംഗലം ലയൺസ് വില്ലേജിൽ രാവിലെ 8 മണിക്ക് കോതമംഗലം എം എൽ എ ശ്രീ.ആൻറണി ജോൺ നിർവഹിച്ചു.
ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ. ജോസഫ് മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ
ക്യാബിനറ്റ് സെക്രട്ടറി
പ്രൊഫ. സാംസൺ തോമസ് ,ക്യാബിനറ്റ് ട്രഷറർ സജി ടി.പി , മാർക്കറ്റിംഗ് ചെയർപേഴ്സൺ അനി മനോജ്, റീജിയൻ ചെയർമാൻ ബോബി പോൾ, സോൺ ചെയർമാൻ മാതൃസ് കെ.സി.എന്നിവർ സംസാരിച്ചു .കോതമംഗലത്തെ പുഴകൾ പ്ലാസ്റ്റിക് വിമുക്തം ആക്കുന്നതിന്റെഭാഗമായി ആണ് കയാക്കുകൾ നൽകിയത് .തവണക്കടവ് മുതൽ നാല്കിലോമീറ്റർ വേമ്പനാട്ടു കായൽ നിരവധി കുട്ടികളെ കൊണ്ട് നീന്തിച്ചിട്ടുള്ള പ്രശസ്ത നീന്തൽ കോച്ച് ബിജു തങ്കപ്പൻ ആണ് ഡോൾഫിൻ ക്ളബ്ബിനു വേണ്ടി കയാക്കുക കൾ ഏറ്റുവാങ്ങിയത്. കോതമംഗലം ഭാഗത്തെ പുഴകൾശുചീകരിക്കുവാനും നിരവധി ജല കായിക താരങ്ങളെപ്രോത്സാഹിപ്പിക്കുവാനും ഇത് ഇട നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
