Connect with us

Hi, what are you looking for?

NEWS

അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്: വനിതാ സ്ഥാനാർഥി ബാഹുല്യവുമായി ഒരു തിരഞ്ഞെടുപ്പ്.

കോതമംഗലം :- കേരളത്തിലെ കുറെ സ്ത്രീജനങ്ങൾ നല്ല തിരക്കിലാണിപ്പോൾ, വീട്ടുകാര്യം, കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ എന്നിവക്കുപുറമേ സ്ഥാനാർഥിയായി നോമിനേഷൻ കൊടുക്കുവാനുള്ള നെട്ടോട്ടം, വീടുകൾ കയറി പ്രചാരണം. തുടങ്ങി വിവിധ പരിപാടികൾ. ചിലപ്രദേശങ്ങളിൽ ഒഴിച്ച് മറ്റു സ്ഥലങ്ങളിൽ കുറച്ചു വർഷങ്ങൾക്ക് മുൻപു വരെ വനിത സംവരണ വാർഡിൽ പോലും ജനസമ്മതിയുള്ള ഒരു വനിതാ സ്ഥാനാർഥിയെ കണ്ടെത്താൻ പാർട്ടിക്കാർ പാടുപെടുമായിരുന്നു. ഒരു പാട് അന്വേഷണത്തിനു ശേഷം ആരെയെങ്കിലും സ്ഥാനാർഥിയാക്കുന്ന ഒരു രീതിയുമുണ്ടായിരുന്നു. പിന്നീട് വനിതകൾ തിരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നുവന്നു. പഞ്ചായത്ത്‌ പ്രസിഡന്റും, കോർപറേഷൻ മേയറുമൊക്കെയായി.
ഇപ്പോൾ അടുത്തയിടയായി സ്ഥാനമാനങ്ങളിലില്ലേങ്കിൽ പോലും സമൂഹത്തിലേക്കിറങ്ങി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വനിതകൾ കുറെയേറെപ്പേർ എല്ലാ വാർഡുകളിലുമുണ്ട്. സ്ഥാനാർഥിയായി പരിഗണിക്കാവുന്ന ഒട്ടേറെ പേർ. വനിത സംവരണ വാർഡുകളിൽ മാത്രമല്ല ചില ജനറൽ വാർഡുകളിൽ പോലും പുതു മുഖങ്ങളുൾപ്പെടെ സ്ത്രീകളാണ് മത്സരിക്കുന്നത്.

കുടുംബശ്രീ, മറ്റു സാമുദായിക സ്വാശ്രയ സംഘങ്ങൾ തുടങ്ങിയവയിലെ വർഷങ്ങളായ പ്രവർത്തിസേവനം, അതിൽ പ്രവർത്തിച്ച വേളയിൽ പലർക്കും ലോണും മറ്റു സഹായങ്ങളും സമയാസമയങ്ങളിൽ ലഭ്യമാക്കിയതെല്ലാം മത്സരിക്കുന്ന പല സ്ത്രീജനങ്ങളുടെയും കരുത്താണ്.ജയിച്ചു കഴിഞ്ഞാൽ ജനോപകാരമായ എല്ലാ പദ്ധതികളും ഇതു പോലെ നാടിന്റെ ഉന്നതിക്കായി നല്ല രീതിയിൽ നടപ്പാക്കാൻ സാധിക്കുമെന്ന ഉറച്ച ആത്മ വിശ്വാസത്തോടെ പ്രചാരണത്തിൽ മുഴുകുകയാണിവർ. ഭർത്താവും കുട്ടികളും മത്സരിക്കാൻ സമ്മതിക്കാതിരുന്നപ്പോൾ സുഹൃത്തുക്കളെയും, ബന്ധുക്കളെയും, പാർട്ടികളിലെ മുതിർന്ന നേതാക്കന്മാരെയും കൊണ്ടു സമ്മർദ്ദം ചെലുത്തി മത്സരത്തിനിറങ്ങിയവർ പോലുമുണ്ട്.

വർഷങ്ങളായി കുടുംബ കൂട്ടായ്മ, കുടുംബശ്രീ തുടങ്ങിയവയിലെ പ്രവർത്തനങ്ങൾ കൊണ്ട് ചെയ്തു കൊടുത്ത പല സഹായങ്ങളും, ജാതി, മത,സാമ്പത്തിക വ്യത്യാസങ്ങളില്ലാതെ ജനങ്ങളുടെ വിശ്വാസം ഇതു മൂലം നേടിയെടുത്തത്തിലുള്ള ആത്‍മവിശ്വാസം, ജനങ്ങൾ കൈവിടില്ല എന്ന ഉറച്ച ബോധ്യവുവുള്ളതുകൊണ്ടുമാണ് ഈ മഹാമാരി കാലത്തും വളരെയധികം സ്ത്രീ ജനങ്ങൾ മത്സരിക്കാൻ മുന്നോട്ടു വരുന്നത്. ഒരേ വീട്ടിൽ നിന്നുപോലും ഒന്നിലധികം വനിതകൾ, ഭർത്താവും, ഭാര്യയും വരെ സ്ഥാനാർഥികളായ, അമ്മയും മകളും വെവ്വേറെ പാർട്ടികളിൽ സ്ഥാനാർഥികളായ കാര്യം അങ്ങനെ ഒരുപാട് സ്ത്രീപക്ഷ വാർത്തകൾ മാധ്യമങ്ങളിൽ നിറയുന്നു.മുമ്പ് തിരഞ്ഞെടുപ്പിനെ അഭിമുകീകരിച്ചു ജയിച്ചവർ,ആശ വർക്കർമാർ, ടീച്ചർമാർ തുടങ്ങിയ പലരും സ്ഥാനാർഥികളാ യിട്ടുണ്ട്.

വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങി എല്ലാവിധ സാമൂഹിക മാധ്യമങ്ങളും ജനപ്രിയമായത്തോടെ വനിതകൾ പലരും പല കുടുംബ ഗ്രൂപ്പിലും റസിഡന്റ് അസോസിയേഷൻ, പാചക, കുടുംബശ്രീ, സൗഹൃദ ഗ്രൂപ്പിലും സജീവമായി. പരസ്പരം അറിയാത്തവർ, കഴിവുണ്ടായിട്ടും നിശബ്ദരായി കഴിഞ്ഞുപോന്നവരെല്ലാം വളരെ ചുറു ചുറുക്കുള്ളവരായി ഈ ഗ്രൂപ്പുകളിൽ എല്ലാദിവസവും ഹാജർ വച്ചു.ഇതു പോലുള്ള കൂട്ടായ്മകളിലെ ചർച്ചകൾ പലതും സ്ഥാനാർഥിയായി നിൽക്കുവാൻ പലർക്കും പ്രചോദനം ആയിട്ടുണ്ട്.
സ്വതന്ത്ര സ്ഥാനാർഥികളും, സ്ഥാനമാനങ്ങൾ കിട്ടാത്തതിനാൽ മറ്റു പാർട്ടിയിൽ ചേക്കേറി സ്ഥാനാർഥിയായവരും സ്ത്രീജനങ്ങളിൽപെടുന്നു.

വർഷങ്ങളായുള്ള വനിതാ കൂട്ടായ്മ പ്രവർത്തനങ്ങൾ മൂലം വാർഡിലെ ഓരോരോ വീടുകളിലും അവനവന്റെ വീടുപോലെ സ്വാതന്ത്രമായി കയറി ചെല്ലാമെന്നത് ചില വനിത സ്ഥാനാർഥികളുടെ പ്രത്യേകതയാണ്. പ്രായമായവർ മുതൽ കുട്ടികൾ വരെ അവനവന്റെ വീടുകളിൽ ഉണ്ടെന്ന വസ്തുത മറക്കാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സ്ത്രീജനങ്ങൾ പ്രചാരണം തുടരട്ടെ. ജയമോ തോൽവിയോപ്രശ്നമാക്കേണ്ട,അവനവന്റെ വ്യക്തി ബന്ധങ്ങൾ ഊട്ടിയൂറപ്പിക്കുവാൻ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ വനിതകളെ ഒരുപാട് സഹായിക്കും,സുഹൃദങ്ങളും, വ്യക്തി ബന്ധങ്ങളും വോട്ടായി മാറിയോയെന്ന് ഫലം വരുമ്പോൾ അറിയാം. സ്ഥാനാർഥിയായി മത്സരിക്കുന്ന കുടുംബവിളക്കുകളായ സ്ത്രീജനങ്ങൾക്കും
കുടുംബനാഥൻമാരായ മറ്റു പുരുഷ കേസരികൾക്കും വിജയാശംസകൾ. അങ്കം തുടങ്ങുകയായി ഇനി തിരഞ്ഞെടുപ്പ് ഗോദയിൽ കാണാം.

You May Also Like

CHUTTUVATTOM

കോതമംഗലം :- കോവിഡ് ബാധിച്ചു മരിച്ച പിണ്ടിമന ഏഴാം വാർഡ് സ്വദേശിയുടെ അന്ത്യ കർമ്മങ്ങൾക്ക് സഹായങ്ങൾ ചെയ്തും, ഉറ്റവർ ക്വാറന്റൈൻ ആയതിനാൽ കൂടെ നിന്ന് ഇടവക പള്ളിയിലെ കുഴിമാടത്തിൽ സംസ്‍കരിക്കുന്നവരെ എല്ലാത്തിനും മുൻപിൽ...

EDITORS CHOICE

കോതമംഗലം : കരാട്ടെ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഇരുപത്തി നാലു സംസ്ഥാനങ്ങൾ പങ്കെടുത്ത ഓൾ ഇന്ത്യ കരാട്ടെ സബ് ജൂനിയർ ഇ -കട്ട മത്സരത്തിൽ കോതമംഗലം പിണ്ടിമന സ്വദേശിയായ പുത്തൻപുരയിൽ അനിൽ...

EDITORS CHOICE

കോതമംഗലം : കോവിഡ് മഹാമാരിയുടെ ഈ കെട്ടകാലത്ത് സാമൂഹ്യ സേവന പ്രവർത്തനം നടത്തുന്ന സുമനസുകളായ വ്യക്തികളെയും, പല സംഘടന കളെയും നാം കണ്ടു. എന്നാൽ അവരിൽ നിന്ന് അല്പം വ്യത്യസ്തമായി സാമൂഹിക സേവനം...

EDITORS CHOICE

കോതമംഗലം :- അലങ്കാര മത്‍സ്യത്തിൽ കുഞ്ഞനാണെങ്കിലും പണ്ടേ ഗപ്പിമീനോട് എല്ലാവർക്കും വല്ലാത്തൊരു ഇഷ്ടമുണ്ട്. രണ്ടായിരത്തി പതിനാറിൽ ‘ഗപ്പി’ എന്ന ടോവിനോ നായകനായ ചലച്ചിത്രം പുറത്തിറങ്ങിയതോടെ അതു കണ്ട കൊച്ചുകുട്ടികൾ വരെ ചെറിയ പ്ലാസ്റ്റിക്,...