Connect with us

Hi, what are you looking for?

NEWS

വന്യജീവി അക്രമണം : കോട്ടപ്പടി പഞ്ചായത്ത് കമ്മിറ്റിയിൽ നിരീക്ഷകരായി നാട്ടുകാർ; പരിക്കേറ്റയാൾക്ക്ഒരു ലക്ഷം രൂപ നൽകാൻ തീരുമാനം

കോട്ടപ്പടി : വന്യജീവി ശല്യം ചർച്ച ചെയ്യുന്നതിന് വേണ്ടി കൂടിയ പഞ്ചായത്ത് കമ്മിറ്റിയിൽ നിരീക്ഷകരായി നാട്ടുകാരും. നാട്ടുകാരുടെ കൂടി സാന്നിധ്യത്തിൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റി ജനപക്ഷ തീരുമാനങ്ങൾ കൊണ്ട് ശ്രദ്ധേയമായി കാട്ടാന ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അവിരാച്ചൻ പന്തനാൽ പുത്തൻപുര എന്നയാൾക്ക് അടിയന്തരമായി ഒരു ലക്ഷം രൂപ അനുവദിച്ച് ഭരണ അനുമതിക്ക് വേണ്ടി അപേക്ഷ സമർപ്പിക്കുവാൻ പഞ്ചായത്ത് കമ്മിറ്റിയിൽ തീരുമാനമായി. ഭരണാനുമതി ലഭിച്ചു കഴിഞ്ഞാൽ ഉടൻ തുക കൈമാറും . ഇതിനിടയിൽ ആശുപത്രിയിൽ കഴിയുന്ന ആളുടെ മുഴുവൻ ചികിത്സാ ചെലവും എംഎൽഎ വഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കമ്മിറ്റിയെ അറിയിച്ചു

അതുപോലെ കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ വന്യജീവി ആക്രമണങ്ങളെ കുറിച്ച് പഠനം നടത്താനും കമ്മിറ്റി തീരുമാനിച്ചു. 2016 ൽ നിർജീവമായി പോയ ദുരിതാശ്വാസനിധി പുനരാരംഭിക്കുവാൻ തീരുമാനമായി. കോട്ടപ്പടിയിലെ വന്യജീവി ആക്രമണത്തെ സംബന്ധിച്ച് ആദ്യമായാണ് പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്തതും തീരുമാനങ്ങളെടുക്കുന്നതും.
യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ പോൾ മാത്യു, കെ. എസ്. സി (M) ജില്ലാ പ്രസിഡന്റ്‌ ബിനിൽ വാവേലി, കോട്ടപ്പടി SNDP ശാഖ കമ്മിറ്റി മെമ്പർ അനീഷ് കെ ബി, ഡിസാസ്റ്റർ മാനേജ്മെന്റ് ടീം അംഗവും ഹ്യൂമൻ റൈറ്റ്സ് ഫെഡറഷൻ മെമ്പറുമായ ജെറിൽ ജോസ് എന്നിവരാണ് നിരീക്ഷകരായി എത്തിയത്. പഞ്ചായത്ത് രാജ് ആക്ട് നൽകുന്ന ഇത്തരം സാധ്യതകൾ ജനാധിപത്യത്തെ കൂടുതൽ മനോഹരമാക്കുന്നുവെന്നും വരുംകാലങ്ങളിൽ കൂടുതൽ ആളുകളുടെ സഹകരണത്തോടെ പൊതു വിഷയങ്ങൾ ചർച്ചചെയ്യുന്ന കമ്മിറ്റികളിൽ കൂടുതൽ സാന്നിധ്യം ഉണ്ടാകുമെന്നും നാട്ടുകാർ അറിയിച്ചു.കോട്ടപ്പടി ഗ്രാമപഞ്ചായത്തിലെ കുട്ടികൾ അനുഭവിക്കുന്ന സംഘർഷത്തെ സംബന്ധിച്ച പരാതി, വന്യജീവി ശല്യം അനുഭവിക്കുന്നവർക്കുള്ള സഹായ പദ്ധതികൾ തുടങ്ങിയ കാര്യങ്ങൾ തീരുമാനമെടുക്കുന്നതിന് വേണ്ടി കമ്മിറ്റി മാറ്റിവെച്ചു

You May Also Like

CHUTTUVATTOM

കോതമംഗലം: എം.ജി. സർവകലാശാല യുവജനോത്സവം ഇണൈമൈ 2026 മാർച്ച് 1-ന് തിരുവല്ലയിൽ നടന്ന മോഹിനിയാട്ട മത്സരത്തിൽ കോതമംഗലം ത്യക്കാരിയൂർ സ്വദേശിനിയും മാർ അത്തനേഷ്യസ് കോളേജ് എം.കോം ഒന്നാംവർഷ വിദ്യാർ ഥിനിയുമായ സാത്വിക നമ്പൂതിരി...

CHUTTUVATTOM

കോതമംഗലം :കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്കൂടി ഭൂമിയ്ക്ക് ഉടമകളായി മാറുന്നു.കോതമംഗലം മണ്ഡലത്തിലെ 104 കുടുംബങ്ങൾക്ക് നാളെ (3/3/26) പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് ആന്റണി ജോൺ എം എൽ എ പറഞ്ഞു. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ...

CHUTTUVATTOM

കോതമംഗലം :കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മറ്റിയും വലിയപാറ ലാൽജി പബ്ലിക് ലൈബ്രറിയും സംയുക്തമായി റിപ്പബ്ലിക് ദിന സദസ്സ് സംഘടിപ്പിച്ചു. താലൂക്ക് തല സമാപന സമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു....

CHUTTUVATTOM

കോതമംഗലം: പിണ്ടിമന തോട്ടത്തിൽ കാവ് ശ്രീ മഹാകാളി ക്ഷേത്രത്തിലെ മകം മഹോത്സവത്തിന് തുടക്കമായി.ഉത്സവത്തോടനുബന്ധിച്ച് മൂന്നാം ദിവസം നടന്ന കൈകൊട്ടിക്കളി മത്സരത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ക്ഷേത്രം പ്രസിഡന്റ്‌ സി എം...

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്തിന് സമീപം ചെങ്കര കനാലിൽ വീണ കാർ അഗ്നി രക്ഷാ സേന കരക്കു കയറ്റി. ഇന്നലെ വൈകിട്ടാണ് നാലംഗ സംഘം സഞ്ചരിച്ച മാരുതി ആൾട്ടോ കാർ നിയന്ത്രണം വിട്ട് കനാലിൽ പതിച്ചത്....

CHUTTUVATTOM

കോതമംഗലം: കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കോതമംഗലം വാടാട്ടുപാറ റോഡിന് ഇരുവശവുമുള്ള അടിക്കാടുകള്‍ നാട്ടുകാര്‍ വെട്ടിത്തെളിച്ചു. പുളിമൂടുംചാല്‍ മുതല്‍ കമ്പിലൈന്‍ വരെയുള്ള ഭാഗത്തെ അടിക്കാടാണ് വെട്ടിനീക്കിയത്. വനപാലകരുടെ സഹകരണവും ഉണ്ടായിരുന്നു. ദൂരക്കാഴ്ച്ച...

CHUTTUVATTOM

കോതമംഗലം: പൊങ്ങൻചുവട് ഉന്നതിയിൽ നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഇടമലയാർ ഡാമിനോട് ചേർന്നുള്ള ദുർഘട കാട്ടുപാതയിലൂടെ ഏകദേശം നാലോളം കിലോമീറ്ററുകൾ ദൂരെയാണ് ജനവാസ മേഖലയായ പൊങ്ങൻ ചുവട് ഉന്നതി സ്ഥിതി ചെയ്യുന്നത്. ഇന്നലെ...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയിലെ ആനന്ദംകുടി ഭാഗത്തുനിന്ന് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടി. ഞായറാഴ്ച വൈകിട്ട് 3.30 ഓടെ കുടുംബശ്രീ യോഗത്തിനുപോയ സ്ത്രീകളാണ് ആനന്ദംകുടി എന്‍ആര്‍ ഭവനില്‍ സുഷമ രഘുവിന്റെ പറമ്പിലായി 16...

CHUTTUVATTOM

വടാട്ടുപാറ: ശ്രീ പൊയ്ക മഹാദേവ ക്ഷേത്രക്കുളനവീകരണത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണ ഉദ്ഘാടനം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ശ്രീ പൊയ്ക മഹാദേവന്റെ ആറാട്ട് ചടങ്ങ് നടക്കുന്ന പത്മതീര്‍ത്ഥക്കുളത്തിന്റെ നിര്‍മ്മാണം ഭക്തജനങ്ങളുടേയും ഗ്രാമവാസികളുടേയും ചിരകാല സ്വപ്നമാണ്....

CHUTTUVATTOM

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എംഎല്‍എ ഫണ്ടും,കിഫ്ബി ഫണ്ടും ഉള്‍പ്പെടെ 15 കോടി രൂപ ചിലവഴിച്ച് പൂര്‍ത്തീകരിച്ച വിവിധ പദ്ധതികള്‍ മാര്‍ച്ച് 2ന് വ്യവസായ, നിയമവകുപ്പ് മന്ത്രി പി രാജീവ് നാടിന് സമര്‍പ്പിക്കുമെന്ന്...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ താലിപ്പാറക്ക് സമീപം കച്ചോലപ്പാറയില്‍ വീടിന് നേരെ കാട്ടാനയാക്രമണം. ആറാം വാര്‍ഡില്‍ താമസിക്കുന്ന പങ്കജാക്ഷിയുടെ വീടിന്റെ പുറകുവശമാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. വീട്ടുവളപ്പിലുണ്ടായിരുന്ന കാര്‍ഷിക...

CHUTTUVATTOM

കോതമംഗലം: നഗരത്തിലെ ലിങ്ക് റോഡ് ഇടിഞ്ഞ് ഗര്‍ത്തം രൂപപ്പെട്ടത് അപകടക്കെണിയാകുന്നു. എഎം റോഡില്‍നിന്ന് കോണ്‍ഗ്രസ് ഓഫീസ് വഴി ദേശീയപാതയിലേക്കെത്തുന്ന ലിങ്ക് റോഡിന്റെ അവസാന ഭാഗത്ത് കലുങ്കിനോട് ചേര്‍ന്നാണ് റോഡ് ഇടിഞ്ഞിട്ടുള്ളത്. കലുങ്കിന്റെ സംരക്ഷണഭിത്തിയും...

error: Content is protected !!