Connect with us

Hi, what are you looking for?

NEWS

പ​ന്ത​പ്ര​യി​ലും ക​ല്ലേ​ലി​മേ​ട്ടി​ലും കാ​ട്ടാ​ന​ശ​ല്യം : വീ​ടും കൃ​ഷി​യും ന​ശിപ്പിച്ചു

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ പ​ന്ത​പ്ര​യി​ലും ക​ല്ലേ​ലി​മേ​ട്ടി​ലും വീ​ണ്ടും കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. ക​ല്ലേ​ലി​മേ​ട്ടി​ല്‍ വീ​ടും പ​ന്ത​പ്ര​യി​ല്‍ കൃ​ഷി​യും ന​ശി​പ്പി​ച്ചു. കൊ​ള​മ്പേ​ല്‍ കു​ട്ടി-​അ​മ്മി​ണി ദ​മ്പ​തി​ക​ളു​ടെ വീ​ടി​ന് നേ​രേ​യാ​ണ് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യ്ക്കും ഭി​ത്തി​ക​ള്‍​ക്കും കേ​ടു​പാ​ടു​ണ്ടാ​യി​ട്ടു​ണ്ട്. കു​ട്ടി​യും അ​മ്മി​ണി​യും മ​ക​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു. ബ​ല​ക്ഷ​യം സം​ഭ​വി​ച്ച​തോ​ടെ വീ​ട് വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ടു​ണ്ട്.

പ​ന്ത​പ്ര ആ​ദി​വാ​സി ന​ഗ​റി​ല്‍ ആ​ന​ക​ള്‍ നി​ര​വ​ധി കു​ടു​ബ​ങ്ങ​ളു​ടെ കൃ​ഷി​ക​ള്‍ ന​ശി​പ്പി​ച്ചു. കാ​ണി​ക്കാ​ര​ന്‍ ക​ണ്ണ​ന്‍ മ​ണി​യു​ടെ അ​ഞ്ച് തെ​ങ്ങും പ​ത്ത് ക​മു​കും നി​ര​വ​ധി വാ​ഴ​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്. മൂ​പ്പ​ന്‍ കു​ട്ട​ന്‍ ഗോ​പാ​ല​ന്‍റെ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​രു​ടെ തെ​ങ്ങും വാ​ഴ​യും ന​ശി​പ്പി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ര​ണ്ട് ദി​വ​സ​മാ​യി പ​ന്ത​പ്ര​യി​ല്‍ ആ​ന ശ​ല്യം രൂ​ക്ഷ​മാ​ണ്. ഇ​തി​ന് മു​മ്പും സ​മാ​ന സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ട്ടു​ണ്ട്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് സ​ര്‍​ക്കാ​ര്‍ പു​ന​ര​ധി​വ​സി​പ്പി​ച്ച കു​ടു​ബ​ങ്ങ​ളാ​ണ് ആ​ദി​വാ​സി ന​ഗ​റി​ലു​ള്ള​ത്. ത​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷി​ത​ത്വം വേ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് കു​ടു​ബ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​ത്.

പേ​ര​ക്കു​ത്തി​ൽ പ്ലാ​ന്‍റേ​ഷ​നി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ണ്ടെ​ത്താ​നാ​യി​ല്ല

കോ​ത​മം​ലം: ഊ​ന്നു​ക​ല്ലി​ന് സ​മീ​പം പേ​ര​ക്കു​ത്തി​ൽ വ​നം​വ​കു​പ്പി​ന്‍റെ പ്ലാ​ന്‍റേ​ഷ​നി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ആ​ര്‍​ആ​ര്‍​ടി​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ആ​ന​ക​ളെ തു​ര​ത്താ​ന്‍ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ആ​ന​ക​ളെ തു​ര​ത്താ​ൻ മ​റ്റൊ​രു​ദി​വ​സം വീ​ണ്ടും ദൗ​ത്യം ഉ​ണ്ടാ​കു​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ആ​ന​ക​ള്‍ ജ​ന​വാ​സ​മേ​ഖ​ല​യി​റ​ങ്ങി നാ​ശ​ന​ഷ്ടം ഉ​ണ്ടാ​ക്കു​ക​യും ജ​ന​ങ്ങ​ളി​ല്‍ ഭീ​തി പ​ര​ത്തു​ക​യും ചെ​യ്യു​ന്നു​ണ്ട്.

ഇ​തേ​തു​ട​ര്‍​ന്നാ​ണ് ആ​വാ​സ​മേ​ഖ​ല​യാ​യ ഇ​ഞ്ച​ത്തൊ​ട്ടി വ​ന​ത്തി​ലേ​ക്ക് ആ​ന​ക​ളെ തു​ര​ത്താ​ന്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്. നേ​ര​ത്തെ ഇ​വി​ടെ നാ​ല് ആ​ന​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ഇ​തി​ല്‍ ഒ​രെ​ണ്ണം വ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങി​യ​താ​യി നി​രീ​ഷ​ണ കാ​മ​റ​യി​ലൂ​ടെ ക​ണ്ടെ​ത്തി. ര​ണ്ട് കൊ​മ്പ​നാ​ന​ക​ളും ഒ​രു പി​ടി​യാ​ന​യു​മാ​ണ് ഇ​പ്പോ​ള്‍ പ്ലാ​ന്‍റേ​ഷ​നി​ലു​ള്ള​ത്.

You May Also Like

CHUTTUVATTOM

കോതമംഗലം : 1 കോടി രൂപ ചിലവഴിച്ച് ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ നിർമ്മിക്കുന്ന പുതിയ ഒ പി ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം ബുധനാഴ്ച ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കുമെന്ന് ആന്റണി...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്തിന്റെ വികസന മുരടിപ്പിനെതിരെ എന്‍ഡിഎ കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു. കോതമംഗലം നഗരസഭജംഗ്ഷന് സമീപത്ത് നിന്നാരംഭിച്ച മാര്‍ച്ച് ലൈബ്രറി റോഡില്‍ പോലീസ് തടഞ്ഞു. ബാരിക്കേട്...

CHUTTUVATTOM

കോതമംഗലം :കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിൽ ടൂറിസത്തിനും, ഭവന നിർമ്മാണത്തിനും, കർഷകർക്കും, ട്രൈബൽ ഉന്നതികൾക്കും ഊന്നൽ നൽകിക്കൊണ്ട് ബജറ്റ്.77,18,20118( 77 കോടി പതിനെട്ടു ലക്ഷത്തി ഇരുപതിനായിരത്തി ഒരുനൂറ്റി പതിനെട്ട് )രൂപ വരവ് പ്രതീക്ഷിച്ചുകൊണ്ടും, 76,...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം.എൽ.എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ ചേർന്നു. കോതമംഗലം താലൂക്ക് പരിധിയിൽ കുടിവെള്ളക്ഷാമം രൂക്ഷമാണെന്നും വേനൽക്കാലം...

CHUTTUVATTOM

കോതമംഗലം : മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവഴിച്ച് പൂർത്തീകരിച്ച തൃക്കാരിയൂർ -ആനക്കൂട്ടുങ്ങൽ റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു ....

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ പിണവൂര്‍കുടി ആദിവാസി ഉന്നതിയില്‍ കാട്ടാന ഈറ്റയോല മേഞ്ഞ വീട് അടിച്ചുതകര്‍ത്തു. കാര്‍ഷിക വിളകളും നശിപ്പിച്ചു. പിണവൂര്‍കുടി ഉന്നതിയിലെ ആനന്ദംകുടി ഭാഗത്ത് താമസിക്കുന്ന ശാന്ത സുകുമാരന്റെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്. ശനിയാഴ്ച...

CHUTTUVATTOM

കോതമംഗലം : ദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി കോതമംഗലം ബാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റലും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും സംയുക്തമായി കെഎസ്ആർടിസി കോതമംഗലം യൂണിറ്റിൽ വനിതാദിന റാലിയും,പൊതുസമ്മേളനവും,കലാപരിപാടികളും ചേർത്ത്...

CHUTTUVATTOM

കോതമംഗലം:കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക് (കിർഫ്) 2025-ൽ സംസ്ഥാനത്തെ എഞ്ചിനീയറിംഗ് കോളേജുകളിൽ ആറാം സ്ഥാനം നേടി.കൊച്ചി കാക്കനാട് രാജഗിരി കോളേജിൽ നടന്ന ചടങ്ങിൽ ഉന്നത...

CHUTTUVATTOM

തട്ടേക്കാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ എറണാകുളം ജില്ലാ യുവജന കേന്ദ്രത്തിന്റെ ടീം കേരള അംഗങ്ങൾക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. പരിശീലന ക്യാമ്പ് കോതമംഗലം എം.എൽ. എ ശ്രീ.ആന്റണി ജോൺ...

CHUTTUVATTOM

കോതമംഗലം : കണ്ണിൻ്റെ കാഴ്ച ശക്തി കവരുന്ന ഗ്ലോക്കോമയെ പ്രതിരോധിക്കാൻ പതിവ് പരിശോധനകളുടെ പ്രാധാന്യം തിരിച്ചറിയണമെന്നും ഇതിനായുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തണ മെന്നും കോതമംഗലം താലൂക്ക് ആശുപത്രിയിൽ ലോക ഗ്ലോക്കോമ വാരാചരണം ജില്ലാതല ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: നഗരവികസനത്തിനും, ആരോഗ്യ മേഖലക്കും ഊന്നല്‍ നല്‍കി കോതമംഗലം നഗരസഭയുടെ 2026-27 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ പ്രിന്‍സ് വര്‍ക്കി അവതരിപ്പിച്ചു. 71,67,100/ രൂപ മൂന്നിരിപ്പും 83,05,47,800/ രൂപ വരവും 84,76,63,900 ചിലവും...

CHUTTUVATTOM

കോതമംഗലം : നേര്യമംഗലം ജില്ലാ കൃഷി തോട്ടത്തിൽ RKI, RIDF26,RIDF27 എന്നീ പദ്ധതികളിൽ ഉൾപ്പെടുന്ന ടിഷ്യൂ കൾച്ചർ ലാബ്,ഗസ്റ്റ് ഹൗസ്,ട്രെയിനിങ് സെന്റർ, പ്രോസസിംഗ് യൂണിറ്റ്, ഫാമിന്റെ ഫോട്ടോഗ്രാഫിക് സർവ്വേ, സർവ്വേ ലൈൻസ് ക്യാമറകളും,...

error: Content is protected !!