കോതമംഗലം : പുന്നേക്കാട് – തട്ടേക്കാട് റോഡിൽ കളപ്പാറ മാവിൻ ചുവടിനു സമീപം കാറിന് നേരെ കാട്ടാനയുടെ ആക്രമണം. കുട്ടികൾ ഉൾപ്പടെയുള്ള കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന് കേടുപാടുകൾ പറ്റി. ഊന്നുകൽ,പരീക്കണ്ണി സ്വദേശികളുടേതാണ് കാർ. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം . ഈ റോഡിൽ രാത്രിയും പകലും കാട്ടാനകളിറങ്ങാറുണ്ട്.
