Connect with us

Hi, what are you looking for?

CHUTTUVATTOM

കാട്ടാന ശല്ല്യം തടയാൻ അടിക്കാടുവെട്ടൽ ആരംഭിച്ചു.

കോതമംഗലം : ചാത്തമറ്റം, ചുള്ളിക്കണ്ടം വനമേഖലകളിലെ ജനവാസ മേഖലകളിലെത്തുന്ന കാട്ടാന ശല്യം തടയാൻ പ്രദേശത്ത് വിസ്ത ക്ലിയറിംഗ് ജോലികൾ ആരംഭിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തിൽ റോഡിനോട് ചേർന്ന് നിൽക്കുന്ന അടിക്കാടുകൾ വെട്ടിമാറ്റുകയാണ് വിസ്ത ക്ലിയറിംഗിൽ ചെയ്യുന്നത്. റോഡരികിലെ വന്യമൃഗങ്ങളുടെ സാന്നിധ്യം യാത്രക്കാർക്ക് ഇതുമൂലം തിരിച്ചറിയാനാകും. കാട്ടാനകൾ ഇറങ്ങിയതിനെതുടർന്ന് ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ കോതമംഗലം ഡിഎഫ്ഒയുമായി നടത്തിയ ചർച്ചയുടെ ഭാഗമായാണ് നടപടി. ഡിഎഫ്ഒയുടെ നിർദേശപ്രകാരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജോലികൾക്ക് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ടി റോയി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ മുഹമ്മദ് അഷ്‌റഫ്, എസ്എഫ്ഒ അജയ്‌ഘോഷ് ചാത്തമറ്റം, വനസംരക്ഷണ സമിതി സെക്രട്ടറി വി കെ മിക്‌സൺ, പി കെ ശ്രാവൺ എന്നിവർ നേതൃത്വം നൽകി.

 

ചിത്രം : ജനവാസ മേഖലയിലെ കാട്ടാന ശല്ല്യം തടയാൻ ചാത്തമാറ്റം മേഖലയിൽ വിസ്ത ക്ലീയറിങ്ങ് ജോലി നടത്തുന്നു.

You May Also Like

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

CRIME

പോത്താനിക്കാട് : അമ്പലത്തിലെ ഭണ്ഡാരമോഷ്ടാവ് അറസ്റ്റിൽ . പോത്താനിക്കാട് മാവുടി അപ്പക്കൽ വീട്ടിൽ പരീത് (അപ്പക്കൽ പരീത് 59) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവാണിയൂർ കുംഭ പ്പിള്ളി അമ്പലം, മോനിപ്പിള്ളി...