കോതമംഗലം : ചാത്തമറ്റം, ചുള്ളിക്കണ്ടം വനമേഖലകളിലെ ജനവാസ മേഖലകളിലെത്തുന്ന കാട്ടാന ശല്യം തടയാൻ പ്രദേശത്ത് വിസ്ത ക്ലിയറിംഗ് ജോലികൾ ആരംഭിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തിൽ റോഡിനോട് ചേർന്ന് നിൽക്കുന്ന അടിക്കാടുകൾ വെട്ടിമാറ്റുകയാണ് വിസ്ത ക്ലിയറിംഗിൽ ചെയ്യുന്നത്. റോഡരികിലെ വന്യമൃഗങ്ങളുടെ സാന്നിധ്യം യാത്രക്കാർക്ക് ഇതുമൂലം തിരിച്ചറിയാനാകും. കാട്ടാനകൾ ഇറങ്ങിയതിനെതുടർന്ന് ആന്റണി ജോൺ എംഎൽഎയുടെ നേതൃത്വത്തിൽ കോതമംഗലം ഡിഎഫ്ഒയുമായി നടത്തിയ ചർച്ചയുടെ ഭാഗമായാണ് നടപടി. ഡിഎഫ്ഒയുടെ നിർദേശപ്രകാരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച ജോലികൾക്ക് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ ടി റോയി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ മുഹമ്മദ് അഷ്‌റഫ്, എസ്എഫ്ഒ അജയ്‌ഘോഷ് ചാത്തമറ്റം, വനസംരക്ഷണ സമിതി സെക്രട്ടറി വി കെ മിക്‌സൺ, പി കെ ശ്രാവൺ എന്നിവർ നേതൃത്വം നൽകി.
ചിത്രം : ജനവാസ മേഖലയിലെ കാട്ടാന ശല്ല്യം തടയാൻ ചാത്തമാറ്റം മേഖലയിൽ വിസ്ത ക്ലീയറിങ്ങ് ജോലി നടത്തുന്നു.