ACCIDENT
കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.

അടിമാലി: നേര്യമംഗലം പഴമ്ബിള്ളിച്ചാലില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. അടിമാലി പഴമ്ബിള്ളിച്ചാല്‍ കമ്ബിലൈന്‍ സ്വദേശി പൂവത്തിങ്കല്‍ പ്രിന്‍സ് ചാക്കോ (45) ആണു മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ പഴമ്ബിളളിച്ചാല്‍ യാക്കോബായ പള്ളിക്കു സമീപം എസ് വളവിനടുത്തായിരുന്നു സംഭവം. ജനവാസമേഖലയിലിറങ്ങിയ കാട്ടാനയെ പ്രിന്‍സും സമീപവാസികളായ രണ്ടുസുഹൃത്തുക്കളും ചേര്‍ന്നാണു കാട്ടിലേക്കു തുരത്താന്‍ ശ്രമം നടത്തിയത്. അതിനിടെ, ആന തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു.
കാട്ടാനയുടെ പിടിയിലകപ്പെട്ട പ്രിന്‍സ് സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റു രണ്ടുപേരും ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു രാത്രി എട്ടോടെ നേര്യമംഗലം ഫോറസ്റ്റ് റെയ്ഞ്ചിലെ വനപാലകര്‍ സംഭവസ്ഥലത്തെത്തി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
കട്ടപ്പന സ്വദേശിയായ പ്രിന്‍സ് ഏതാനും വര്‍ഷം മുമ്ബാണ് കമ്ബിലൈനിലേക്കു താമസം മാറ്റിയത്. ഭാര്യ: സുജ- കമ്ബിലൈന്‍ ആലംപറമ്ബില്‍ കുടുംബാംഗമാണ്. മകന്‍: അര്‍ജുന്‍.
ACCIDENT
ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.

നെല്ലിക്കുഴി : ഇരുമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ നാട്ടുകാരൻ മരണപ്പെട്ടു.
28-05-2023 ഞായർ നെല്ലിക്കുഴി ഇരുമലപ്പടി കിഴക്കേ കവല കുപ്പശ്ശേരി മോളം റോഡിന് സമീപം താമസിക്കുന്ന ഇടപ്പാറ പരേതനായ മക്കാർ – മീരാമ്മ തംബതികളുടെ മകൻ അലിയാർ ഇ എം (52) മരണപെട്ടു. ഭാര്യ റഷീദ അലിയാർ, മക്കൾ – മുഹ്സിന (ഡോക്ടർ ) മുബാരിസ് (വിദ്യാർത്ഥി ). ഖബറടക്കം നെല്ലിക്കുഴി കമ്പനിപ്പടി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നാളെ 12 മണിക്ക് . 28 – 05-2023 ഞായർ രാവിലെ 11 ന് ഇരുമലപ്പടി പടിഞ്ഞാറെ കവലയിൽ വച്ചാണ് വാഹന അപകടമുണ്ടായത്. ആദ്യം ബസോലിയോസ് ആശുപത്രിയിലും പരുക്ക് ഗുരുതരമായതിനാൽ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ACCIDENT
നിയന്ത്രണം വിട്ട ബസ് റോഡിൽ നിന്നും താഴേക്ക് തെന്നിയിറങ്ങി; യാത്രക്കാർ സുരക്ഷിതർ

കവളങ്ങാട്ത : തലക്കോട് ഇഞ്ചിപ്പാറ ചെക്ക് പോസ്റ്റിന് സമീപം നിയന്ത്രണം വിട്ട ബസ് മണ്ണിൽ കുത്തി ചെരിഞ്ഞു. ഊന്നുകൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വെള്ളക്കയത്ത് നിന്ന് കോതമംഗലം ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സ് ഇഞ്ചിപ്പാറ ചെക്ക് പോസ്റ്റിന് സമീപം വച്ചാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മുൻഭാഗം മണ്ണിൽ കുത്തി ചെരിഞ്ഞ് നിൽക്കുകയായിരുന്നു. മറിയാതിരുന്നത് മൂലം വൻ ദുരന്തം ഒഴിവാകുകയായിരുന്നു. യാത്രക്കാർ കുറവായിരുന്നു, ആർക്കും കാര്യമായ പരിക്കുകളില്ല. ഊന്നുകൽ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ACCIDENT
വാഹനാപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു.

കോതമംഗലം : പല്ലാരിമംഗലം കൂവള്ളൂരിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു. കൂറ്റംവേലി സ്വദേശി കൊല്ലിക്കുന്നേൽ വീട്ടിൽ ഷാജിയുടെ മകൻ മുഹമ്മദ് അഷ്കർ ( 17) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിക്ക് കെ.എസ്.ആർ.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പല്ലാരിമംഗലം വി.എച്ച്.എസ്.ഇ സ്കൂളിലെ ഒന്നാം വർഷ പ്ലസ് വൺ വിദ്യാർത്ഥിയാണ് അഷ്‌കർ.
-
CRIME7 hours ago
ഇരുമ്പ് പൈപ്പ് കൊണ്ട് കോതമംഗലത്ത് രണ്ടു പേരെ തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
-
CRIME7 hours ago
വീട്ടിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ച് കവർച്ച നടത്തിയവരെ കോതമംഗലം പോലീസ് പിടികൂടി
-
CHUTTUVATTOM2 days ago
രാജ്യത്തെ മികച്ച കോളജുകളിൽ ഒന്നായി വീണ്ടും കോതമംഗലം മാർ അത്തനേഷ്യസ്
-
CRIME1 day ago
മർദനമേറ്റ് വയോധികൻ മരിച്ച കേസിൽ വളർത്തു മകൻ റിമാൻറിൽ.
-
CRIME1 day ago
മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
-
AGRICULTURE1 week ago
കാറ്റിലും മഴയിലും കോതമംഗലം മേഖലയിൽ കനത്ത കൃഷി നാശം; ഒരു കോടിക്ക് മുകളിൽ നഷ്ടം
-
CRIME5 days ago
മലഞ്ചരക്ക് മോഷ്ടാക്കൾ പിടിയിൽ.
-
NEWS1 week ago
നെല്ലിക്കുഴി ഉപതിരഞ്ഞെടുപ്പിൽ അരുൺ സി ഗോവിന്ദ് വെന്നിക്കൊടി പാറിച്ചു ; തോൽവിയുടെ ഞെട്ടലിൽ ബിജെപി