കവളങ്ങാട് : അലക്ക് യന്ത്രത്തിൻ്റെ അകത്ത് കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. വെള്ളിയാഴ്ച്ച വൈകിട്ട് തലക്കോട് സംഭവംനടന്നത്. തലക്കോട് വെള്ളാപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിലെ വാഷിംഗ് മെഷീന്റെ അകത്ത് കയറിയ മൂർഖൻ പാമ്പിനെയാണ് പിടികൂടിയത്. മുറ്റത്തു നിന്നുo വാഷിംഗ് മെഷീന്റെ അടിയിലേക്ക് കയറിയ പാമ്പിനെ കണ്ട് വീട്ടമ്മ തടിക്കുളo സെക്ഷൻ ഫോറെസ്റ് ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർ നൂറൽ ഹസനും, CK വർഗീസും സ്ഥലത്തെത്തി വാഷിംഗ് മെഷീൻ അഴിച്ചു മാറ്റി മുറ്റത്തു കൊണ്ടു വച്ച് അതിന്റെ അടിഭാഗത്ത് കുടുങ്ങിയ പാമ്പിനെ രക്ഷപ്പെടുത്തി വനത്തിൽ സുരക്ഷിതമായ സ്ഥലത്ത് തുറന്നു വിട്ടു.
