Connect with us

Hi, what are you looking for?

NEWS

നവകേരള സദസ് നടത്താൻ പെരുമ്പാവൂർ ബോയ്സ് സ്കൂളിന്റെ മതിലും സ്റ്റേജും കൊടിമരവും പൊളിക്കണം: സംഘാടക സമിതി

പെരുമ്പാവൂർ: നവകേരള സദസിന് വേദിയൊരുക്കാൻ എറണാകുളം പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന്റെ മതിൽ പൊളിക്കണമെന്ന് സംഘാടക സമിതിയുടെ ആവശ്യം. സ്കൂൾ മതിലിനൊപ്പം പഴയ സ്റ്റേജും കൊടിമരവും പൊളിക്കണമെന്നും ആവശ്യമുണ്ട്. ഇത് സംബന്ധിച്ച് നവ കേരള സദസ്സ് സംഘാടക സമിതി ചെയർമാൻ ബാബു ജോസഫ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകി. സ്കൂളിലെ മൈതാനത്തിന്റെ മതിൽ, പഴയ സ്റ്റേജ്, കൊടിമരം എന്നിവ പൊളിച്ചു നീക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊളിക്കുന്ന മതിലും കൊടിമരവും നവകേരള സദസിനു ശേഷം പുനർനിർമ്മിക്കുമെന്നും കത്തിൽ സംഘാടക സമിതി വ്യക്തമാക്കുന്നു. തിരൂരിലേതിന് സമാനമായ സാഹചര്യമാണ് പെരുമ്പാവൂരിലും. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസ് സ്കൂളിനകത്ത് കയറുന്നതിന് വേണ്ടിയാണ് മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെടുന്നത്. സ്കൂളിന്റെ മുൻവശത്തെ കൊടിമരം നീക്കം ചെയ്യുന്നതിന് പുറമെ ഇതിനോട് ചേർന്നുള്ള മരത്തിന്റെ ചില്ലകൾ വെട്ടിമാറ്റണമെന്നും ആവശ്യമുണ്ട്. പഴയ കോൺക്രീറ്റ് സ്റ്റേജാണ് മൈതാനത്തുള്ളത്. ഇത് പൊളിച്ചു നീക്കണം. മൈതാനത്തേക്ക് ബസിറങ്ങുന്നതിനായി ഈ വഴിയുടെ വീതി മൂന്ന് മീറ്ററായി വർധിപ്പിക്കണം എന്നിങ്ങനെ അഞ്ച് ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. യുഡിഎഫ് ജയിച്ച മണ്ഡലമാണ് പെരുമ്പാവൂർ. എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷൻ എൽദോസ് കുന്നപ്പിള്ളിലാണ് ഇവിടെ എംഎൽഎ. നവ കേരള സദസ്സിൽ സഹകരിക്കേണ്ടെന്നാണ് യുഡിഎഫിന്റെയും കോൺഗ്രസിന്റെയും തീരുമാനം. എംഎൽഎ ബഹിഷ്കരിച്ച സാഹചര്യത്തിലാണ് ബാബു ജോസഫ് എന്നയാൾ സംഘാടക സമിതിയുടെ അധ്യക്ഷനായത്. പൊളിക്കുന്ന മതിലും കൊടിമരവും പുതുക്കി പണിയുമെന്ന ഉറപ്പാണ് സംഘാടക സമിതി നൽകിയിരിക്കുന്നത്. നേരത്തെ തിരൂരിലും സ്കൂൾ മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

You May Also Like

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ – മാമലക്കണ്ടം പ്രദേശങ്ങളിലെ 492 പട്ടയ അപേക്ഷകൾക്ക് അംഗീകാരം.ഇന്ന് ചേർന്ന ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയ അപേക്ഷകൾ അംഗീകരിച്ചത്. താലൂക്കിലെ വിവിധ വില്ലേജുകളിലായി 5000 ത്തിലേറെ...

ACCIDENT

കോതമംഗലം: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലത്തിന് സമീപം തലക്കോട് വില്ലാഞ്ചിറയില്‍ തടി കയറ്റിവന്ന ലോറി രാത്രി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തലക്കോട് വില്ലാഞ്ചിറ വലയിയ ഇറക്കത്തിന് സമീപത്ത് ബുധനാഴ്ച രാത്രി 7.30...

NEWS

പെരുമ്പാവൂർ : പെരുമ്പാവൂർ നഗരസഭയിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന ഇരിങ്ങോൾ കാവിന്റെ മുൻവശത്തുള്ള പെരിയാർ വാലി ബ്രാഞ്ച്‌ കനാൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കമായി. എംഎൽഎയുടെ 2024 – 25 സാമ്പത്തിക വർഷത്തെ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം നടത്തി. ഡിജി കേരളം 2024 പദ്ധതിയുടെ ഭാഗമായി വാരപ്പെട്ടി പഞ്ചായത്തില്‍ നടന്ന ഡിജിറ്റല്‍ സാക്ഷരത പ്രവര്‍ത്തനങ്ങളാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. 13 വാര്‍ഡുകളിലായി കണ്ടെത്തിയ...

error: Content is protected !!