കോതമംഗലം :വ്യവസായ വളർച്ചയുടെ പേര് പറഞ്ഞ് വിഷ ഫാക്ടറികൾ
കോതമംഗലം മേഖലയിൽ വ്യാപിക്കുമ്പോൾ അത് ജനങ്ങളുടെ ആരോഗ്യത്തെയും പരമ്പരാഗത ജലാശയങ്ങളേയും അടിമുടി നശിപ്പിക്കുകയാണ്. ഇത്തരം വ്യവസായ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിൽ ബന്ധപ്പെട്ട വകുപ്പുകൾ ജാഗ്രത പാലിക്കണമെന്ന്
കോതമംഗലം താലൂക്ക് പരിസ്ഥിതി സമിതി യോഗം ആവശ്യപെട്ടു.
ഇത്തരം വ്യവസായങ്ങൾ ആരംഭിക്കുമ്പോൾ സമീപ പ്രദേശത്ത് വസിക്കുന്നവരുടെ ആശങ്കകൂടി കൂടി കേട്ടു വേണം പദ്ധതി നടപ്പാക്കാൻ’
യോഗം അഡ്വ വി.എം. പീറ്റർ ഉദ്ഘാടനം ചെയ്തു.. പരിസ്ഥിതി പ്രവർത്തകൻ മുരളി കുട്ടമ്പുഴ അധ്യക്ഷനായി. ആശലില്ലി തോമസ്, ലത്തീഫ് കുഞ്ചാട്ട്, ഷാജൻ വിച്ചാട്ട്, സനീഷ് പി.എസ്. ഷംജൽ .പി.എം. സംസാരിച്ചു. രക്ഷാധികാരി അഡ്വ. വി.എം. പീറ്റർ, ഉപരക്ഷാധികാരി ആശാലില്ലി തോമസ്, പ്രസിഡൻ്റ് ലത്തീഫ് കുഞ്ചാട്ട്, വൈ പ്രസിഡൻ്റ് മുരളി കുട്ടമ്പുഴ, സെക്രട്ടറി ഷാജൻ ചീച്ചാട്ട് ജോ സെക്രട്ടറി ടോമി ചെറുക്കാട്ട്, ട്രഷറാർ സനീഷ് പി.എസ്. കോ ഓഡിനേറ്റർ ഷംജൽ പി.എം. എന്നിവരെ തെരഞ്ഞെടുത്തു.
