Connect with us

Hi, what are you looking for?

NEWS

കാർഷിക മേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന നൂതന കണ്ടുപിടുത്തവുമായ വാഴക്കുളo വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ്

വാഴക്കുളം: വിശ്വജ്യോതി എൻജിനീയറിങ് കോളേജിലെ മെക്കാനിക്കൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നിർമ്മിച്ച ‘ഡ്രൈ ലീഫ് ഷ്രഡിംഗ് മെഷീൻ’ (കരിയില പൊടിക്കുന്ന യന്ത്രം) കാർഷിക മേഖലയ്ക്ക് കൂടുതൽ ചലനമുണ്ടാക്കുമെന്ന് കരുതപ്പെടുന്നു.
ഉണങ്ങിയ ഇലകൾ സാധാരണ അവസ്ഥയിൽ പൂർണമായും നശിക്കാൻ ഏകദേശം ഒരു വർഷം എടുക്കും. ഇലകൾ ചെറുതായി പൊടിക്കുമ്പോൾ അത് ഒരു മാസത്തിനുള്ളിൽ അഴുകും. ഇതിന്റെ അളവ് സാധാരണ ഇലയേക്കാൾ 15 മടങ്ങ് കുറവായിരിക്കും, അതുവഴി കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും സംഭരിക്കാനും കഴിയും.
കുറഞ്ഞ അറ്റകുറ്റപ്പണിയിലും കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലും പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന്നതാണ് ഇതിൻ്റ പ്രത്യേകത.

ഉണങ്ങിയ ഇലകൾ പൊടിച്ച രൂപത്തിലേക്ക് മാറ്റുമ്പോൾ ചകിരിച്ചോറിന് പകരമായി ഉപയോഗിക്കാം. ഇവ മണ്ണിൽ കലർത്തുന്നത് മണ്ണിൽ വായു സഞ്ചാരം ത്വരിതപ്പെടുത്തുകയും ജലം വഹിയ്ക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യും.
വിത്ത് മുളക്കുന്നതിനുള്ള മാധ്യമമായി ഇത് നേരിട്ട് ഉപയോഗിക്കാം .
ഇവ ചാണകപ്പൊടിയിൽ ചേർത്താൽ അത് മികച്ച ജൈവവളമായി മാറും.
മണ്ണിര കമ്പോസ്റ്റ് നിർമ്മാനത്തിന് ഇത്തരത്തിൽ പൊടിച്ച ഇലകൾ കൂടുതൽ സഹായകരമാണ്.
മെഷീനിന്റെ രൂപകൽപ്പനയും നിർമ്മാണവും പൂർണമായും
കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗമാണ് നിർവഹിച്ചത്.
മെഷീൻ ലോഞ്ചിംഗ് കോതമംഗലം രൂപത ബിഷപ്പ് ജോർജ് മഠത്തികണ്ടത്തിൽ നിർവഹിച്ചു. മാനേജർ മോൺ.ഡോ. പയസ് മലേകകണ്ടത്തിൽ, ഡയറക്ടർ ഡോ. പോൾ പാറത്താഴം, സെക്രട്ടറി അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി, പ്രിൻസിപ്പൽ ഡോ.കെ കെ രാജൻ, വൈസ് പ്രിൻസിപ്പൽ മി. സോമി പി മാത്യു, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. ഷണ്മുഖേഷ് കെ എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

കോതമംഗലം : താലൂക്ക് പരിസ്ഥിതി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ആയുർവേദ വാരാചാരണവും ഔഷധ വൃക്ഷത്തൈ നട്ട് സംരക്ഷണവും ഔഷധസസ്യങ്ങളുടെ വിതരണവും നടത്തി. കോതമംഗലം തങ്കളം മാർ ബസോലിയോസ് നഴ്സിംഗ് കോളേജ് കാമ്പസിൽ നടന്ന ആയുർവേദ...

NEWS

കോതമംഗലം :ചെമ്പൻകുഴി – നീണ്ടപാറ കരിമണൽ പ്രദേശങ്ങളിൽ ഫെൻസിങ് സ്ഥാപിക്കുന്ന പ്രവർത്തിക്ക് തുടക്കമായി .നഗരംപാറ ഫോറസ്റ്റ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സിബി മാത്യു...

NEWS

കോതമംഗലം: ഭാരത ജനതയും സംയുക്ത പാർലമെന്ററി സമിതിയും ഗൗരവതരമായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വഖഫ് ഭേദഗതി ബിൽ വരുത്തി വയ്ക്കുന്ന വിനാശങ്ങളെ മുൻനിർത്തി നടത്തപ്പെടുന്ന നീതിക്കുവേണ്ടിയുള്ള തീരദേശ നിവാസികളുടെ സമരം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ...

NEWS

കോതമംഗലം : കവളങ്ങാട് പഞ്ചായത്തിലെ മണിമരുതും ചാലിൽ കുടുംബാരോഗ്യ വെൽനസ്സ് സെന്ററിന്റെ കെട്ടിട നിർമ്മാണ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾക്കായി 55 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു...

error: Content is protected !!