കുട്ടമ്പുഴ: വിഷു ദിനത്തിലെ ആക്രമണം പ്രതികൾ പിടിയിൽ. കുട്ടമ്പുഴ കൂവപ്പാറ സ്വദേശികളായ തൊടക്കരയിൽ ബേസിൽ ജോഷി (25), മോളെക്കുടിയിൽ ബോണി പൗലോസ് (32), കണ്ടേക്കാട് സജില്‍ സാനു (21) എന്നിവരെയാണ് കുട്ടമ്പുഴ പോലീസ് പിടികൂടിയത്. വിഷു ദിനത്തിൽ ഇവര്‍ മദ്യലഹരിയിൽ കൂവപ്പാറ സ്വദേശികളായ കൂവപ്പറമ്പിൽ വീട്ടിൽ അനിൽകുമാർ, അരുൺകുമാർ, ദീപ് എന്നിവരെ കത്തികൊണ്ട് കുത്തിയും കല്ലുകൊണ്ടിടിച്ചും പരിക്കേല്‍ച്ച് സ്വർണാഭരണം കവർച്ച ചെയ്ത ശേഷം കാട്ടിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. ഇവരില്‍ ബേസില്‍, ബോണി എന്നിവര്‍ മുന്‍പ് പലകേസ്സുകളിലും പ്രതികളാണ്. കുട്ടംപുഴ ഇൻസ്‌പെക്ടർ കെ.എം.മഹേഷ്‌കുമാറിന്‍റെ നേതൃത്വത്തിൽ എസ്,ഐ പി.വി.ജോർജ്, എ.എസ്.ഐ മാരായ അജികുമാർ, അനിൽ കുമാർ, അജിമോൻ സി.പി.ഒ മാരായ ജോളി, സുബാഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
