Connect with us

Hi, what are you looking for?

NEWS

നീരജിനെ അഭിനന്ദിക്കാൻ എം എല്‍ എ ആൻ്റണി ജോൺ വീട്ടിലെത്തി.

 

കോതമംഗലം: വേമ്പനാട്ട് കായല്‍ നീന്തിക്കയറാനൊരുങ്ങുന്ന പല്ലാരിമംഗലം കണ്ണാപറമ്പില്‍ ശ്രീകാന്ത് – അനുപമ ദമ്പതികളുടെ മകന്‍ നീരജ് ശ്രീകാന്തിന്റെ വീട്ടില്‍ ആന്റണി ജോണ്‍ എം എല്‍ എ എത്തി. ശനിയാഴ്ച രാവിലെ ആലപ്പുഴ ചേര്‍ത്തല തവണക്കടവില്‍ നിന്ന് കോട്ടയം വൈക്കം കോവിലകത്തുംകടവ് വരെ മൂന്നര കിലോമീറ്റര്‍ നീന്താനാണ് നീരജ് തയ്യാറായിട്ടുള്ളതെന്ന് പരിശീലകന്‍ വാരപ്പെട്ടി സ്വദേശി ബിജു തങ്കപ്പന്‍ പറഞ്ഞു. കോതമംഗലത്തെ നീന്തല്‍ പരിശീലന കേന്ദ്രമായ ഡോള്‍ഫിന്‍ അക്വാടിക് ക്ലബ്ബാണ് നീന്തല്‍ പരിപാടി സംഘടിപ്പിക്കുന്നത്. ചേര്‍ത്തല അരൂക്കുറ്റിയില്‍ ദലീമ ജോജോ എം എല്‍ എ ഫ്ലാഗ് ഓഫ് ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്, വാര്‍ഡ് മെമ്പർ എ എ രമണന്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി എം എം ബക്കർ, ലോക്കൽ കമ്മിറ്റിയംഗം കെ എം ഷാജി, ഡി വൈ എഫ്‌ ഐ അടിവാട് മേഖലാ സെക്രട്ടറി കെ എ യൂസുഫ്, എസ് എഫ്‌ ഐ ലോക്കല്‍ സെക്രട്ടറി ഒ എ ബാസിത്, മുന്‍ പഞ്ചായത്ത് മെമ്പർ എ പി മുഹമ്മദ് എന്നിവരും എം എല്‍ എയോടൊപ്പമുണ്ടായിരുന്നു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....