കോതമംഗലം: കാറിൽ കടത്തിയ 30 ലിറ്റർ വാറ്റുചാരായം പിടിച്ചെടുത്ത കേസിലെ പ്രതികളെ കോതമംഗലം കോടതി റിമാൻ്റ് ചെയ്തു. രണ്ട് പേർ ഒളിവിൽ. പാലക്കോട്ട്, ജോജിൻ P ബോസ്(22), അമ്മുപ്പിള്ളിൽ വിനയചന്ദ്രൻ (25), അമ്മുപ്പിള്ളിൽ അഖിൽ ഷാജി(26) എന്നിവരെ കാറിൽ കടത്തിയ 30 ലിറ്റർ ചാരായവുമായി മലയിൻകീഴ്ഭാഗത്തു നിന്ന് അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് ഭൂതത്താൻകെട്ട് ഡാമിന് സമീപം പുഴക്ക് അക്കരെ പൊന്തക്കാട്ടിൽ വച്ച് വാറ്റിയെടുത്ത ചാരായ മാണെന്ന് മനസിലായത്. തുടർന്ന് പ്രതികളെയും കൂട്ടി ഭൂതത്താൻകെട്ടിൽ പരിശോധന നടത്തിയപ്പോൾ ചാരായം വാറ്റുന്നതിനുള്ള ഉപകരണങ്ങൾ കണ്ടെടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അമ്പാടൻ ജോമോൻ തോമസ് (32) എന്നയാളെയും അറസ്റ്റ് ചെയ്തു. കൂട്ടുപ്രതികളായ ഷിയാസ്, ആൻ്റപ്പൻ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്.
ചാരായം കടത്താനുപയോഗിച്ച കാറും നിരവധി വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. കോതമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ PE ഷൈബു ,PP ഹസൈനാർ, PB ലിബു, CM നവാസ്, KA റസാഖ്, സോബിൻ ജോസ്, PB മാഹിൻ, ചാക്കോ PJ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര് ഒരു കല്യാണ ആവശ്യത്തിലേക്ക് കൊണ്ടു പോകാൻ തയ്യാറാക്കിയ ചാരായമാണ് ഇതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ടെന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ PE ഷൈബു പറഞ്ഞു.