വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് ലോക പരിസ്ഥിതി ദിനാഘോഷത്തോടനുബന്ധിച്ച് മൈലൂർ സ്റ്റേഡിയത്തിൽ ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട് പഞ്ചായത്ത് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. വാരപ്പെട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ , ഡയാന നോബി , പഞ്ചായത്ത് മെമ്പർമാരായ കെ കെ ഹുസ്സൈൻ , കെ എം സെയ്ത് , ദീപ ഷാജു , പി പി കുട്ടൻ , എം എസ് ബെന്നി , ഷജി ബെസ്സി , ഷാജിമോൾ റഫീഖ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ വിവിധ അംഗനവാടികളിലും പൊതു സ്ഥലങ്ങളിലും ഫലവൃക്ഷ തൈകൾ നട്ട് പരിപാലിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. മൈലൂർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിന് റഫീഖ് , ബിജു കെ സി , എൽദോസ് , അസീം, യൂനസ് എന്നിവർ നേതൃത്വം നൽകി.
