Connect with us

Hi, what are you looking for?

NEWS

ഹൈക്കോടതി നിർദേശ പ്രകാരം വാരപ്പെട്ടി പഞ്ചായത്തിൽ അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്ന നടപടികൾ തുടങ്ങി.

കോതമംഗലം : ജൂൺ എട്ടിന് കേരള ഹൈക്കോടതി അനധികൃത ഫ്ലക്സ് കൾ, ബോർഡുകൾ, കൊടി തോരണങ്ങൾ, ഹോർഡി ഗു കൾ , പ്രചാരണ സാമഗ്രികൾ തുടങ്ങി വ നീക്കം ചെയ്യണമെന്ന് തദേശ സ്വയം ഭരണ സ്ഥാപനങ്ങളോട് നൽകിയ നിർദേശ പ്രകാരമാണ് വാരപ്പെട്ടി പഞ്ചായത്തിൽ നടപടികൾ തുടങ്ങിയത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന രാഷ്ടീയ പാർട്ടികൾ, വാണിജ്യ സ്ഥാപനങ്ങൾ, മത സ്ഥാപനങ്ങൾ എന്നിവയുടെ അനധികൃത ബോർഡുകളും മറ്റുമാണ് നീക്കം ചെയ്തത്. രണ്ട് ദിവസം കൊണ്ട് വാരപ്പെട്ടി പഞ്ചായത്തിലെ മുഴുവൻ പ്രദേശളിലും അനധികൃതമായി സ്ഥാപിച്ചിട്ടുള്ള മുഴുവൻ വസ്തുക്കളും പോലീസ് സംരക്ഷണത്തോടെ നീക്കം ചെയ്യും. നടപടികൾക്ക് പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ദീൻ, ഹെഡ് ക്ലാർക്ക് പി.ആർ. അജീഷ്, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ എസ് ഷെമീർ , വി.ഐ. നിയാസ്, സിവിൽ പോലീസ് ഓഫീസർ ബിജു റ്റി.കെ. തുടങ്ങിയവർ നേതൃത്വം നൽകി.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...