കോതമംഗലം: വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പുതുശേരിക്കൽ സൈനുദീൻ സൗജന്യമായി തന്ന 4 സെന്റ് സ്ഥലത്ത് പണി പൂർത്തികരിച്ചിട്ടുള്ള 103-)0 നമ്പർ അംഗനവാടിയുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ സലീം,പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ,വൈസ് പ്രസിഡന്റ് എ എസ് ബാലകൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എബി എബ്രഹാം,വാർഡ് മെമ്പർ ഉമൈബ നാസർ,സി ഡി പി ഒ പിങ്കി,ഐ സി ഡി എസ് സീന തുടങ്ങിയവർ പങ്കെടുത്തു.
