കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ 3-)0 വാർഡിലെ ലത്തീൻ പള്ളിപ്പടി – ഹെൽത്ത് സെൻ്റർ റോഡിൻ്റെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി 12 ലക്ഷം രൂപയാണ് പ്രസ്തുത റോഡിൻ്റെ നവീകരണത്തിനായി അനുവദിച്ചിട്ടുള്ളതെന്ന് എം എൽ എ പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല മോഹനൻ,വാർഡ് മെമ്പർമാരായ എയ്ഞ്ചൽ മേരി ജോബി,പി വി മോഹനൻ,ഉമൈബ നാസർ തുടങ്ങിയവർ പങ്കെടുത്തു.
