Connect with us

Hi, what are you looking for?

NEWS

വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിന് കോവിഡ് ; ആശങ്കയകറ്റി സി.പി.ഐ.എം വാരപ്പെട്ടി ലോക്കൽ കമ്മിറ്റി

കോതമംഗലം : വാരപ്പെട്ടിയിൽ ഒരു കോവിഡ് 19 +ve കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് നിരവധി ആശങ്കകൾ ജനങ്ങളുടെ ഇടയിൽ ഉയർന്നുവന്നിട്ടുണ്ട്. അതിനാലാണ് സി.പി.ഐ.എം വാരപ്പെട്ടി ലോക്കൽ കമ്മിറ്റിയുടെ ഈ കുറിപ്പ്. വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ. നിർമ്മല മോഹനന് കോവിഡ് 19 സ്ഥിരീകരിച്ച വിവരമാണ് അറിയിക്കാനുളളത്. കോവിഡ് രോഗിയുമായി ജൂലൈ 17 ന് ഉണ്ടായ പ്രഥമ സമ്പർക്കവുമായി ബന്ധപ്പെട്ട് സ. നിർമ്മല ജൂലൈ 24 മുതൽ ഹോം ക്വാറന്റൈനിൽ ആയിരുന്നു. ജൂലൈ 24 ന് ശേഷം പൊതുജനങ്ങളുമായി യാതൊരു സമ്പർക്കവും ഉണ്ടായിട്ടില്ല. ജൂലൈ 24 ന് മുമ്പ് സമ്പർക്ക പട്ടികയിൽ വന്നിട്ടുള്ള പാർട്ടി പ്രവർത്തകരോടും പഞ്ചായത്ത് അംഗങ്ങളോടും ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. ജൂലൈ 24 ന് മുമ്പ് ആരെങ്കിലും സമ്പർക്കം ഉണ്ടായിട്ടുണ്ടെങ്കിൽ 14 ദിവസം ക്വാറന്റൈനിൽ പോകേണ്ടതും വാരപ്പെട്ടി CHC പൊതുജനാരോഗ്യ വിഭാഗം പ്രവർത്തകരുമായി അടിയന്തിരമായി ബന്ധപ്പെടേണ്ടതും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതുമാണ്. സ. നിർമ്മല എത്രയും വേഗം രോഗവിമുക്തയായി തിരികെയെത്തി കർമ്മപഥത്തിൽ സജ്ജീവമാകുമെന്ന് നമുക്ക് ആശിക്കാം.

ഇതിനോടൊപ്പം ഒരു സന്തോഷ വാർത്ത അറിയിക്കാനുള്ളത് സി.പി.ഐ.എം ഏരിയാ കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ സ. K C അയ്യപ്പൻ 10 ദിവസത്തെ കോവിഡ് സെന്ററിലെ പരിചരണത്തിനു ശേഷം പരിശോധന ഫലം – ve ആയി തിരിച്ച് വീട്ടിലെത്തിട്ടുണ്ട് എന്നുള്ളതാണ്. രോഗം ഒരു കുറ്റമല്ല… നമുക്ക് ഒരുമിച്ച് പൊരുതാം …. നമ്മൾ വിജയിക്കുക തന്നെ ചെയ്യും.

ജാഗ്രത തുടരുക.

അഭിവാദനങ്ങളോടെ,
മനോജ് നാരായണൻ
സെക്രട്ടറി
സി.പി.ഐ.എം വാരപ്പെട്ടി ലോക്കൽ കമ്മിറ്റി .

You May Also Like

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...

AUTOMOBILE

കോതമംഗലം : കോതമംഗലം വാരപ്പെട്ടി വാഴക്കുളം റൂട്ടിൽ 07/08/2023 തിങ്കളാഴ്ച മുതൽ പുതിയ ബസ് സർവീസ് ആരംഭിക്കുന്നു. കോതമംഗലത്ത് നിന്നും വാരപ്പെട്ടി ആയവന കല്ലൂർക്കാട് വഴി വാഴക്കുളത്തിന് “സ്റ്റെല്ലാർ” എന്ന പേരിലാണ് പുതിയ...