കോതമംഗലം: വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന് ദേശീയ പുരസ്ക്കാരം. മികച്ച പ്രവർത്തനത്തിൻ്റെ പേരിൽ നാഷണൽ കോ-ഓപ്പറേറ്റീവ് ഡവലപ്പ്മെൻറ് കോർപ്പറേഷനാണ് അവാർഡ് നല്കുന്നത്. ഇന്ന് ചൊവ്വാഴ്ച (8-3 -22)മൂന്ന് മണിക്ക് വഴുതക്കാട് കോ-ഓപ്പറേറ്റീവ് മാനേജമെൻ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സഹകരണ മന്ത്രി വി എൻ വാസവൻ അവാർഡ് വിതരണം ചെയ്യും. മികച്ച പ്രവർത്തനത്തിൻ്റെ പേരിൽ രണ്ടാം സ്ഥാനമാണ് ലദിച്ചിരിക്കുന്നത്. വാരപ്പെട്ടി ബ്രാൻ്റ് വെളിച്ചെണ്ണ ഡി ഹെഡ്രഡേഷൻ വഴി ഉണക്കിയ ഏത്തപ്പഴം, ഉണക്കിയെടുത്ത കപ്പ, ഉണക്കിയ ചക്ക തുടങ്ങിയ ഉല്പന്നങ്ങൾ യൂ.എസ് , ന്യൂസിലാൻറ്, ആസ്ത്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കയറ്റു നടത്തുന്ന ബാങ്കാണ് വാരപ്പെട്ടി. ബാങ്ക് പ്രിസിഡന്റ് എം ജി രാമകൃഷ്ണന്റെ ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തങ്ങൾ മൂലമാണ് ബാങ്കിന് ഈ അംഗീകരം ലഭിച്ചിരിക്കുന്നത്.
