CHUTTUVATTOM
വാരപ്പെട്ടി വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പതിമൂന്നാം വാർഡിൽ ഉഷ മുരുകൻ എൻ ഡി എ സ്വാതന്ത്ര സ്ഥാനാർത്ഥി.

കോതമംഗലം : വാരപ്പെട്ടി പതിമൂന്നാം വാർഡിലേക്ക് വരുന്ന പതിനൊന്നാം തീയതി നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇഞ്ചൂർ കൊല്ലംമോളേൽ, ഉഷ മുരുകൻ ബിജെപി സ്വാതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. ബിജെപി മണ്ഡലം പ്രഡിഡന്റ് മനോജ് ഇഞ്ചൂർ, ഭർത്താവ് മുരുകൻ, ഒൻപതാം വാർഡ് മെമ്പർ ബിജെപി യിലെ പ്രിയ സന്തോഷ് ബി ജെ പി പഞ്ചായത്ത് ജനറൽ സെക്രട്ടറി അനന്തു സജീവ്, 13 ബൂത്ത് വൈസ് പ്രസിഡൻറ് രാജൻ, മറ്റു പാർട്ടി പ്രവർത്തകർ എന്നിവരോടൊപ്പം റിട്ടേണിങ് ഓഫീസർ മുൻപാകെ നാമ നിർദ്ദേശപത്രിക സമർപ്പിച്ചു. നിലവിൽ തെരഞ്ഞെടുക്കപ്പെട്ട ജനപ്രധിനിധിക്ക് സർക്കാർ ജോലി ലഭിച്ചതുമൂലം രാജി വെച്ച അവസരത്തിലാണ് പതിമൂന്നാം വാർഡിൽ വീണ്ടും പ്രചാരണ ചൂടിലേക്ക് കടന്നത്.
വിവിധ വിദ്യാലയങ്ങളിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഉഷ മുരുകൻ ഹിന്ദിയിലും, ഹിസ്റ്ററിയിലും ബിരുദാനന്തര ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ബി. എഡ്എടുത്തിട്ടുള്ള ഈ നാല്പത്തിയാറുകാരി ബെസ്. അനിയ പബ്ലിക് സ്കൂൾ ചേലാട് ,അകനാട് അരവിന്ദ് പബ്ലിക് സ്‌കൂൾ, പെരുമ്പാവൂർ സോഫിയ കോളജ് എന്നീ വിദ്യാലയങ്ങളിൽ അധ്യാപന വൃത്തിയിൽ ഏർപ്പെട്ടിട്ടുണ്ട്. കവയിത്രി കൂടിയായ ഉഷ മുരുകന്റെ കവിതാസമാഹാരമായ അഭിനവമോഹിനി (ജ്ഞാനദീപം പബ്ലിക്കേഷൻസ് തിരുവനന്തപുരം )എന്ന കൃതിക്ക് തിരുവനന്തപുരം നവ ഭാവന ചാരിറ്റബൾ ട്രസ്റ്റിൽ നിന്നും രണ്ടായിരത്തി ഇരുപതിൽ ഡി .വിനയചന്ദ്രൻ പുരസ്‌കാരവും, രണ്ടായിരത്തി ഇരുപത്തിയൊന്നിൽ ബുക്ക് കഫെ പബ്ലിക്കേഷന്റെ കവിതാ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് .
അന്നാ ഫിലിംസിന്റെ “മേഘരാഗം” ആൽബത്തിൽ സ്വന്തമായി രചിച്ച ഗസൽ വരികൾക്ക് ശബ്ദം നൽകി. സ്വാമിയെ കാണാൻഎന്ന പേരിൽ അയ്യപ്പ ചരിതവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.യൂ ട്യൂബിൽ ധാരാളം ഗാനങ്ങൾക്ക് വരികൾ നല്കി കലാ ലോകത്ത് സജീവമാണ്. ബിസ്സിനസ്സ് കാരനായ മുരുകനാണ് ഭർത്താവ്. എസ് എസ് എൽ സി വിദ്യാർത്ഥിയായ അനിരുദ്ധ്,ആറാം ക്ലാസുകാരനായ ആദിത് എന്നിവരാണ് മക്കൾ.
CHUTTUVATTOM
സൗജന്യ സ്തനാർബുധ രോഗ നിർണ്ണയ തെർമ്മൽ സ്ക്രിനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

കോതമംഗലം : ലയൺസ് ക്ലബ്ബ് ഓഫ് കോതമംഗലം ടൗണും വ്യാപാരി വ്യവസായി ഏകോപന സമിതി കോതമംഗലം ടൗൺ യൂണിറ്റ് വനിതാ വിംഗും റിനെയ്മെ ഡി സിറ്റി ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ സ്തനാർബുധ രോഗ നിർണ്ണയ തെർമ്മൽ സ്ക്രിനിംഗ് ക്യാമ്പിന്റെ ഉദ്ഘാടനം ലയൺസ് ക്ലബ് പ്രസിഡന്റ് ശ്രീ. എൽദോ വർഗിസിന്റെ അദ്ധ്യക്ഷതയിൽ കുടിയ യോഗത്തിൽ കോതമംഗലം മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ ശ്രീമതി.സിന്ധു ഗണേശൻ നിർവ്വഹിച്ചു. ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ഡോ.ജോസഫ് . കെ.മനോജ് മുഖ്യ പ്രഭാഷണം നടത്തി. വനിതാ വിംഗ് പ്രസിഡന്റ് ശ്രീമതി. ആഷ ലില്ലി തോമസ് സ്വാഗതവും സെക്രട്ടറി സൗമ്യ പ്രസാദ് നന്ദിയും പ്രകാശിപ്പിച്ചു. ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ സി ബി ഫ്രാൻസിസ് വാർഡ് കൗൺസിലർ ഏലിയാമ്മ ജോർജ് , ബോബി പോൾ , കെ.സി. മാത്യു സ് , ജോബി ജോസഫ് , ജേക്കബ്.എം.യു. ഫൗസിയാ ജമാൽ തുടങ്ങിയവർ സംസാരിച്ചു.
CHUTTUVATTOM
വൃദ്ധ-ഭിന്നശേഷി സൗഹ്യദ പഞ്ചായത്തായി വാരപ്പെട്ടി: മാലിന്യ നിര്‍മാര്‍ജ്ജനത്തിനും, കാര്‍ഷിക മേഖലക്കും,ഭവനത്തിനും പ്രത്യേക പരിഗണന

കോതമംഗലം : വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ -24 ലെ ബഡ്ജറ്റ് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ.ചന്ദ്രശേഖരന്‍ നായരുടെ ആമുഖ പ്രസംഗത്തിന് ശേഷം 179009136 കോടി രൂപ വരവും 178001136 കോടി രൂപ ചെലവും 12979257 രൂപ മിച്ചം വരുന്ന ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു ശശി അവതരിപ്പിച്ചു പഞ്ചായത്തിലെ വൃദ്ധ-ഭിന്നശഷി സൗഹ്യദ പഞ്ചായത്ത് എന്ന ലക്ഷ്യത്തോടെ ഇവര്‍ക്കായി കരുതലും സംരക്ഷണവും സുരക്ഷയും നല്‍കുവാനായി പ്രത്യേക പദ്ധതി. 65 കഴിഞ്ഞ നിരാലംബരെ സഹായിക്കുന്നതിനും, സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന. മാറാരോഗികളായ ആവശ്യക്കാരായ വൃദ്ധജനങ്ങള്‍ക്കു മരുന്നും ചികിത്സയും വീട്ടില്‍ എത്തിച്ചു നല്‍കുന്നതിനും പദ്ധതികള്‍. ഭിന്നശേഷിക്കാര്‍ക്ക് ചികിത്സ-വിദ്യാഭ്യാസ സൗകര്യങ്ങള്‍, തൊഴില്‍ പരിശീലനത്തിനു പ്രത്യേക പാക്കേജ് എന്നിവയ്ക്കായി ബഡ്ജറ്റില്‍ 1,00,00,000(ഒരു കോടി) രൂപ വക ഒന്നാം ഘട്ടമായി വകയിരുത്തിയിട്ടുണ്ട്.
മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി ജില്ലയില്‍ ആദ്യമായി ശുചിത്വ മിഷന്റെ സഹായത്തോടു കൂടി ഫീക്കല്‍ സ്ലെഡ്ജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ് ആരംഭിക്കുവാനും ഹരിത കര്‍മ്മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനു വേണ്ടി പഞ്ചായത്തു വിഹിതമായി 2100000(ഇരുപത്തിയൊന്ന് ലക്ഷം) രൂപ ബഡ്ജറ്റില്‍ വകയിരുത്താനും തീരുമാനിച്ചു. തല ചായ്‌ക്കാനിടമില്ലാത്ത വാരപ്പെട്ടി പഞ്ചായത്തിലെ വീടും സ്ഥലവും ഇല്ലാത്ത മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും “ മനസോടിത്തിരി മണ്ണ് വാരപ്പെട്ടി ” എന്ന പദ്ധതിയിലൂടെ സ്ഥലം കണ്ടെത്തുകയും വരുന്ന 3 വര്‍ഷം കൊണ്ട് ഘട്ടം ഘട്ടമായി വീട് നല്‍കുന്നതിന് 28000000(രണ്ട് കോടി എണ്‍പത് ലക്ഷം)രൂപ വകയിരുത്തിയിട്ടുണ്ട് .
കാര്‍ഷിക മേഖലയിലെ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ,നെല്ല് ,പച്ചക്കറി ഉള്‍പ്പെടെ സ്വയം പര്യപ്തത കൈവരിക്കുന്നതിന് വേണ്ടിയുള്ള പ്രധാന ചുവട് വെയ്പ്പാണിത്. ഇതിനായി അഗ്രിക്കള്‍ച്ചറല്‍ പ്രൊമോഷന് ടീമിന് കില ട്രെയിനിങ് കൊടുത്തിട്ടുണ്ട് ഇവരെയും ,കാര്‍ഷിക കര്‍മ്മ സേനയേയും, കര്‍ഷകരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ചെറുകിട നാമമാത്ര കൃഷി ഉല്‍പ്പന്നങ്ങളുടെ സംഭരണം ,വിതരണം കൂടാതെ വാരപ്പെട്ടി കുടുംബശ്രീ സി ഡി എസ് ട്രേഡ് കുത്തരി ഉള്‍പ്പെടെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനായി 3500000 (മുപ്പത്തി അഞ്ച് ലക്ഷം)രൂപ ഒന്നാം ഘട്ടമായി വകയിരുത്തിയിട്ടുണ്ട് മണ്ണ് ജലസംരക്ഷണമായി ബന്ധപ്പെട്ടു വിവിധ പരമ്പരാഗത ജലസ്രോതസ്സുകളുടെ നവീകരണം ,സംരക്ഷണം ,സസ്യങ്ങള്‍ നട്ടു പിടിപ്പിക്കല്‍ പരിപാലനം എന്നിവയ്ക്കായി 3000000 (മുപ്പത് ലക്ഷം) രൂപ വകയിരുത്തിയിട്ടുണ്ട് .
വാരപ്പെട്ടി ഗ്രാമപഞ്ചായത്തില്‍ മികച്ച സൌകര്യ സംവിധാനമുള്ള പ്രധാനപ്പെട്ട CHC ,ആയുര്‍വേദ ആശുപത്രി ഉണ്ട് . ആരോഗ്യ രംഗത്ത് ഹെല്‍ത്ത് സബ് സെന്റര്‍ കെട്ടിട നവീകരണവും ഹോമിയോ ആശുപത്രിക്കു കെട്ടിട നിര്‍മ്മാണവും ആവശ്യമാണ്. കൂടാതെ ക്യാന്‍സര്‍, ജീവിത ശൈലി രോഗങ്ങള്‍ പൂര്‍ണ്ണമായി നിര്‍മ്മാര്‍ജനം ചെയ്യുക ലക്ഷ്യത്തോടെ നിര്‍ണ്ണയ നിവാരണം ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കായി 1200000 (പന്ത്രണ്ട് ലക്ഷം) രൂപ വകയിരുത്തുന്നു.
പട്ടിക ജാതി ക്ഷേമവുമായി ബന്ധപ്പെട്ടു വിദ്യാര്‍ത്ഥികള്‍ക്കു വിദേശ പഠനസഹായത്തിനും ഉന്നത വിദ്യാഭ്യാസത്തിനുമായി 1000000 (പത്ത് ലക്ഷം) രൂപ വകയിരുത്തുന്നു
വനിതകള്‍ക്ക് സ്വയം പര്യാപ്തത പഞ്ചായത്തു ലക്ഷ്യമിടുന്നു ഇതിനായി വനിതാ ക്ഷേമവികസന പദ്ദതികള്‍ക്കായി സ്വയം തൊഴില്‍ പരിശീലനവും സംരംഭം ആരംഭിക്കുന്നതുള്‍പ്പെടെ ഉള്ളവക്കായി 1000000 (പത്ത് ലക്ഷം) രൂപ വകയിരുത്തുന്നു
ശിശു ക്ഷേമവുമായി ബന്ധപ്പെട്ടു 98 -ആം നമ്പര്‍ അങ്കണവാടിക്കു പുതിയ മന്ദിരവും മറ്റു അങ്കണവാടികള്‍ സ്മാര്‍ട്ട് ആക്കുന്നതിനു വേണ്ടി 6500000 (അറുപത്തിയഞ്ചു ലക്ഷം) രൂപ വകയിരുത്തിയിട്ടുണ്ട് .
യുവജന ക്ഷേമവുമായി ബന്ധപെട്ടു കളിസ്ഥല നിര്‍മ്മാണവും വിവിധ വാര്‍ഡുകളില്‍ ആധുനിക തരത്തിലുള്ള കളിസ്ഥല നവീകരണവുമായി ബന്ധപെട്ടു ജില്ലാ ബ്ലോക്ക് അവരുടെ വിഹിതം കൂടി ഉള്‍പ്പെടുത്തി 4200000 (നാല്‍പത്തിരണ്ട് ലക്ഷം) രൂപ വകയിരുത്തിയിട്ടുണ്ട് .
വിവിധ റോഡുകളുടെ നിര്‍മ്മാണ നവീകരണത്തിനായി 12500000 (ഒരു കോടി ഇരുപത്തിയഞ്ചു ലക്ഷം) രൂപയും അഴുക്കുചാല്‍ നിര്‍മ്മാണ ത്തിനും മെയിന്‍റനന്‍സിനുമായി 800000 (എട്ട് ലക്ഷം) രൂപ ബഡ്ജറ്റില്‍ വക കൊള്ളിക്കുന്ന പൊതു കെട്ടിടങ്ങളുടെ നവീകരണത്തിനായി 1200000 (പന്ത്രണ്ട് ലക്ഷം) രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട് .
ഇതു കൂടാതെ പഞ്ചായത്തിന്‍റെ സമഗ്ര വികസനത്തിനായി വിവിധ പദ്ധതികള്‍ക്കായി വിവിധ തരത്തില്‍ ഫണ്ടുകള്‍ ഈ ബഡ്ജറ്റില്‍ വകയിരുത്തിയിട്ടുണ്ട് .എന്ന് പി കെ ചന്ദ്രശേഖരന്‍ നായര്‍ ,ബിന്ദു ശശി , സ്ഥിരം സമിതി അദ്ധ്യക്ഷര്‍ എന്നിവര്‍ അറിയിച്ചു. വാര്‍ത്ത സമ്മേളനത്തില്‍ പ്രസിഡന്റ് , പി കെ ചന്ദ്രശേഖരന്‍ നായര്‍വൈസ് പ്രസിഡന്റ്, ബിന്ദു ശശിസ്ഥിരം സമിതി അദ്ധ്യക്ഷരായ പി പി കുട്ടന് ,കെ എം സെയ്ത്,ദീപ ഷാജു ,പഞ്ചായത്തു സെക്രട്ടറി എം എം ഷംസുദ്ധീന് തുടങ്ങിയവർ പങ്കെടുത്തു.
CHUTTUVATTOM
ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി: ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്

മുവാറ്റുപുഴ : സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക്. കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് ആണ് ലോട്ടറി അടിച്ച പരിഭ്രാന്തിയിൽ പോലീസിന്റെ സഹായം തേടിയെത്തിയത്. ഒന്നാം സമ്മാനം അടിച്ച കാര്യം അറിഞ്ഞപ്പോൾ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ ബദേസ് നേരെ പോലീസ് സ്റ്റേഷനിലെത്തി പോലീസുദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. ആരെങ്കിലും തന്റെ കയ്യിൽ നിന്നും ലോട്ടറി തട്ടിയെടുക്കുമോ എന്ന ആശങ്കയിലായിരുന്ന ബദേസിനെ പോലീസ് ഉദ്യോഗസ്ഥർ ആശ്വസിപ്പിക്കുകയും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുകയും ചെയ്തു. റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയപ്പോഴാണ് ഇയാൾ ലോട്ടറി എടുത്തത്. എസ് ആർ 570994 എന്ന നമ്പറിലുള്ള ടിക്കറ്റ് നാണ് ഒന്നാം സമ്മാനം.ഭാഗ്യമായി ലഭിച്ച പണവുമായി കൊൽക്കത്തയിലേക്ക് മടങ്ങാനായി കാത്തിരിക്കുകയണ് ഇദ്ദേഹം.
-
CRIME1 week ago
പൂർവ്വവിദ്യാർഥി സംഗമം; 35 വർഷത്തിന് ശേഷം കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി കമിതാക്കൾ
-
ACCIDENT5 days ago
വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
-
CRIME7 days ago
കോളേജ് പ്രിൻസിപ്പൽ ചെന്നൈയിൽ പോക്സോ കേസിൽ പിടിയിൽ
-
CRIME1 week ago
പെൺകുട്ടിയെ പീഢിപ്പിച്ച കേസിൽ കുട്ടമ്പുഴ സ്വദേശിക്ക് 33 വർഷം തടവും പിഴയും
-
ACCIDENT7 days ago
പെരുമ്പിലാവിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കവളങ്ങാട് സ്വദേശികൾ മരണപ്പെട്ടു.
-
NEWS6 days ago
കോതമംഗലത്തിന്റെ സ്വന്തം സാധു യാത്രയായി
-
CRIME7 days ago
വീട്ടമ്മക്ക് നേരെ ആക്രമണവും ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമവും; രണ്ട് പേർ കോതമംഗലം പോലീസ് പിടിയിൽ
-
ACCIDENT1 week ago
വാഹനാപകടത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവ് മരിച്ചു