Connect with us

Hi, what are you looking for?

NEWS

കോവിഡ് 19: കോതമംഗലത്തും വാരപ്പെട്ടിയിലും കനത്ത ജാഗ്രത.

കോതമംഗലം: കോതമംഗലം താലൂക്കിൽ വാരപ്പെട്ടി പഞ്ചായത്തിലെ എട്ടാം വാർഡിൽ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലും (41 വയസ്സുള്ള വാരപ്പെട്ടി സ്വദേശിനിയായ ആയുഷ് ഡോക്ടർ),കോതമംഗലം മുൻസിപ്പൽ പ്രദേശത്ത് ഇവരുടെ സമ്പർക്ക പട്ടിക വരുന്ന സാഹചര്യത്തിലും വാരപ്പെട്ടിയിലും, കോതമംഗലത്തും ആൻ്റണി ജോൺ എംഎൽഎയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കോവിഡ് 19 – കോതമംഗലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുവാൻ ജനങ്ങളുടെ പൂർണ്ണ സഹകരണം വേണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു. കോവിഡ് 19 സ്ഥിതീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി, രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ ക്വാറന്റയ്ൻ ഉറപ്പ് വരുത്തുവാനും തീരുമാനിച്ചു. അതോടൊപ്പം ഇവർ പോയിട്ടുള്ള വ്യാപാര സ്ഥാപനങ്ങളും,ഷോപ്പുകളും താല്കാലികമായി അടച്ചിടുവാൻ നിർദ്ദേശം നല്കി.

പ്രസ്തുത പ്രദേശങ്ങളിൽ ജനങ്ങൾ ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി പോലീസിൻ്റേയും,ആരോഗ്യ പ്രവർത്തകരുടേയും കർശന പരിശോധന ഏർപ്പെടുത്തുവാനും തീരുമാനിച്ചു.കോതമംഗലം ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ എന്ന രീതിയിലും,വാരപ്പെട്ടി പഞ്ചായത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെ എന്ന രീതിയിലും സമയ ക്രമീകരണം ഏർപ്പെടുത്തുവാനും, ഞായറഴ്ചകളിൽ സമ്പൂർണ്ണ ലോക്‌ ഡൗൺ ഏർപ്പെടുത്തുവാനും തീരുമാനിച്ചു.കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ഭീതി വേണ്ടെന്നും,കൃത്യമായ ജാഗ്രതയാണ് വേണ്ടതെന്നും എംഎൽഎ പറഞ്ഞു.

അവലോകന യോഗങ്ങളിൽ മുനിസിപ്പൽ ചെയർപേഴ്സൺ മഞ്ജു സിജു,വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ,വൈസ് ചെയർമാൻ എ ജി ജോർജ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ എസ് ബാലകൃഷ്ണൻ,താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എൻ യു അഞ്ജലി,തഹസിൽദാർ റെയ്ച്ചൽ കെ വർഗീസ്,വാരപ്പെട്ടി മെഡിക്കൽ ഓഫീസർ മാത്യു എം ജോസ്,കോതമംഗലം എസ് ഐ ജോയി ഇ പി,മുൻസിപ്പൽ ഹെൽത്ത് സൂപ്പർവൈസർ വിജയ പ്രകാശ്,ഹെൽത്ത് ഇൻസ്പെക്ടർമാരായ ജയപ്രകാശ് എം എസ്,ഷാജി റ്റി എം തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!