കോതമംഗലം: വാരപ്പെട്ടിയിൽ ലയനപ്പടി കോട്ടക്കുടി റോഡ് നാടിനു സമർപ്പിച്ചു.എം എൽ എ യുടെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സി ശ്രീകല ടീച്ചർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, വാർഡ് മെമ്പർമ്മാരായ എയ്ഞ്ചൽ മേരി ജോബി, ദിവ്യ സലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മനോജ് നാരായണൻ, എം പി വർഗീസ്, എ എസ് ബാലകൃഷ്ണൻ, ടി എം ബേബി,പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.
