കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിൽ 9-)0 വാർഡിലെ വാരപ്പെട്ടിക്കവല കൂറ്റപ്പിള്ളി റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ പഞ്ചായത്ത് മെമ്പർമാരായ പി വി മോഹനൻ,ഉമൈബ നാസ്സർ,വാരപ്പെട്ടി സഹകരണ ബാങ്ക് പ്രസിഡന്റ് എം ജി രാമകൃഷ്ണൻ,സി പി ഐ എം ലോക്കൽ സെക്രട്ടറി മനോജ് നാരായണൻ എന്നിവർ പങ്കെടുത്തു.
