Connect with us

Hi, what are you looking for?

CHUTTUVATTOM

കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തിക്കടന്ന പതിമൂന്ന്കാരൻ അനന്തദർശനെ ബിജെപി ആദരിച്ചു.

കോതമംഗലം: കൈകൾ ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തിക്കറിയ അനന്തദർശൻ വിസ്മയം തീർത്തു. വാരപ്പെട്ടി പഞ്ചായത്തിലെ അറയക്കൽ വീട്ടിൽ എ.ജെ പ്രിയദർശന്റെ 13 വയസ് പ്രായമുള്ള മകൻ അനന്തദർശനാണ് കഴിഞ്ഞ ദിവസം സാഹസിക പ്രകടനം നടത്തിയത്.ആലപ്പുഴ ജില്ലയിലെ ചേർത്തല തവണ കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കത്തെ കടവിലേക്ക് ആണ് അനന്തദർശൻ നീന്തി കയറിയത്. മൂന്ന് കിലോമീറ്റർ ദൈർഘ്യം പ്രതീക്ഷിച്ച് നീന്തൽ തുടങ്ങിയ അനന്തദർശന് നാലര കിലോമീറ്ററോളം നീന്തേണ്ടി വന്നു. പ്രതികൂല സാഹചര്യവും കായലിലെ ഒഴുക്കിന് ശക്തി കൂടിയതുമാണ് കാരണം. സാഹസിക പ്രകടനത്തിന് മുന്നേടിയായി വാരപ്പെട്ടി പഞ്ചായത്തിലെ നീന്തൽകുളത്തിൽ പലവട്ടം പരിശീലനം നടത്തിയിരുന്നു. അമ്മാവനായ ബിജു തങ്കപ്പനാണ് പരിശീലകൻ.

ലോക റെക്കോർഡ് തിരുത്തി ഗിന്നസ് ബുക്കിൽ ഇടം പിടിക്കുകയാണ് അനന്തദർശന്റെ ലക്ഷ്യം. അനന്തദർശന്റെ ഈ അപൂർവ്വ നേട്ടത്തെ ബി ജെ പി ജില്ലാ മണ്ഡലം നേതാക്കൾ വീട്ടിൽ എത്തി ആദരിച്ചു. ബിജെപി ജില്ലാ ഉപാദ്ധ്യക്ഷൻ പി.പി.സജീവ് പൊന്നാട അണിയിച്ച് ആദരിച്ചു. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചൂർ, കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് എൻ.ആർ സജീവൻഎന്നിവരെ കൂടാതെ അനന്തദർശന്റെ കുടുബാംഗങ്ങളും ആദരവിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...