Connect with us

Hi, what are you looking for?

CHUTTUVATTOM

വാരപ്പെട്ടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ “ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ” ആയി ഉയർത്തി കൊണ്ടു ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പ്രഖ്യാപനം നടത്തി.

കോതമംഗലം : വാരപ്പെട്ടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിനെ ആർദ്രം പദ്ധതി വഴി ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ ആയി ഉയർത്തി കൊണ്ടുള്ള പ്രഖ്യാപനം മന്ത്രി വീണ ജോർജ്ജ് ഓൺലെ നായി നിർവ്വഹിച്ചു. ആരോഗ്യ സ്ഥാപനങ്ങളുടെ സ്റ്റാന്‍ഡേര്‍ഡൈസേഷന്റെ ഭാഗമായി ഒരു ബ്ലോക്കിന്‌ ഒന്ന്‌ എന്ന കണക്കില്‍ കേരളത്തിലെ എല്ലാ ബ്ലോക്കിലും ബ്ലോക്ക്‌ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രങ്ങളായി സര്‍ക്കാര്‍ പരിവര്‍ത്തനം ചെയ്യുകയാണ്‌.ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലേയും ആരോഗ്യ സംബന്ധമായ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കായിരിക്കും.ആര്‍ദ്രം മിഷന്‍ വിഭാവനം ചെയ്യുന്ന ജനസൗഹൃദ നിലവാരത്തിലായിരിക്കും ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക.

എല്ലാ ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും രോഗികള്‍ക്ക്‌ വിശ്രമിക്കുന്നതിനാവശ്യമായ കാത്തിരിപ്പ് മുറികള്‍,ഒ.പി. രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍,ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഉപയോഗിക്കുന്നതിനായി റാംപ്‌,രോഗിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനായി പരിശോധന മുറികള്‍,ഇന്‍ജക്ഷന്‍ റൂം,ഡ്രസ്സിംഗ്‌ റൂം,ഒബ്സര്‍വേഷന്‍ റൂം,നഴ്‌സസ്‌ സ്റ്റേഷന്‍, ലാബ്‌, ഫാര്‍മസി,ലാബ്‌ വെയിറ്റിംഗ്‌ ഏരിയ,ദിശാ ബോര്‍ഡുകള്‍,പബ്ലിക്‌ അഡ്രസ്സിംഗ്‌ സിസ്റ്റം,ശുചിമുറികള്‍ എന്നിവ ഉറപ്പാക്കുന്നു.ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രത്തെ വയോജന/സ്ത്രീ/ഭിന്നശേഷി സൗഹൃദമായാണ്‌ വിഭാവനം ചെയ്തിട്ടുള്ളത്.ഇതോടൊപ്പം എല്ലാം ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ബ്ലോക്ക്‌ പബ്ലിക്‌ ഹെല്‍ത്ത്‌ യൂണിറ്റുകള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതാണ്‌. രോഗപ്രതിരോധം,മാതൃ-ശിശു ആരോഗ്യ സംരക്ഷണം,രോഗ പ്രതിരോധവും നിയന്ത്രണവും ഉള്‍പ്പെടെ അവശ്യ ആരോഗ്യ സേവനങ്ങള്‍ നല്‍കി ബ്ലോക്ക്‌ തലത്തില്‍ ആരോഗ്യ സംരക്ഷണ സംവിധാനം ശക്തിപ്പെടുത്തുകയും പൊതുജനാരോഗ്യ അടിയന്തിരാവസ്ഥകള്‍ തിരിച്ചറിഞ്ഞു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുമാണ്‌ ബ്ലോക്ക്‌ പബ്ലിക്‌ ഹെല്‍ത്ത്‌ യൂണിറ്റുകളുടെ പ്രവര്‍ത്തന ലക്ഷ്യം.ബ്ലോക്ക്‌ പബ്ലിക്‌ ഹെല്‍ത്ത്‌ ലാബുകള്‍ ബ്ലോക്ക്‌ തലത്തില്‍ രോഗനിര്‍ണ്ണയ സംവിധാനം മെച്ചപ്പെടുത്താന്‍ സഹായിക്കും.ആരോഗ്യ മേഖലയിലെ സൂചകങ്ങളുടെ വിശദമായ വിവരശേഖരണം നടത്തി അവ വിശകലനം ചെയ്തു പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയാണ്‌ ബ്ലോക്ക്‌ എച്ച്‌ എം ഐ എസ്‌ യൂണിറ്റുകളുടെ ലക്ഷ്യം.കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കൊപ്പം ബ്ലോക്ക്‌ തല കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കോതമംഗലം താലൂക്കിലെ പൊതുജനാരോഗ്യ സംവിധാനത്തിന്‌ ഇത്‌ മുതല്‍ കൂട്ടാകുമെന്നും ഇതിലൂടെ ആര്‍ദ്രം മിഷന്റെ പൊതു ലക്ഷ്യങ്ങള്‍ കൈവരിക്കാൻ കഴിയും.

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് ആനീസ് ഫ്രാൻസീസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ജോമി തെക്കേക്കര, ജെയിംസ് കോറബേൽ,
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡയാന നോബി,
നിസാ മോൾ ഇസ്മായേൽ, വാരപെട്ടി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ കെ എം സൈയ്ത്, പഞ്ചായത്ത് അംഗങ്ങളായ കെ.കെ. ഹുസൈൻ,
ഷജി ബസ്സി,എയ്ഞ്ചല്‍ മേരി ജോബി,സി. ശ്രീകല , ദിവ്യ സലി,എം എസ് ബെന്നി, മെഡിക്കൽ ഓഫീസർ ഡോ:
ജി.സുധാകർ , എച്ച് എം സി അംഗങ്ങളായ എ എസ് ബാലകൃഷ്ണൻ , ലെത്തീഫ് കുഞ്ചാട്ട്, സി.എ. സൈഫുദ്ദീൻ, ജോസഫ് കെ എം ,എം ഐ കുര്യാക്കോസ്, ഹെൽത്ത് സൂപ്പർവൈസർ സുഗതൻ ആർ, പി ആർ ഒ സോബിൻ പോൾ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : വാരപ്പെട്ടി കവല – അമ്പലംപടി കൊച്ചി-ധനുഷ് കോടി ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന പാലം ഗതാഗതത്തിനായി തുറന്നു. കോതമംഗലം ആറിന് കുറുകെ നിർമ്മിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പാലം ഗതാഗതത്തിനായി തുറന്നതോടെ വാരപ്പെട്ടി,...

NEWS

കോതമംഗലം : വാഴ വെട്ടി നശിപ്പിക്കപ്പെട്ട വാരപ്പെട്ടിയിലെ കർഷകൻ കെ ഒ തോമസിന് സാമ്പത്തിക സഹായം ആന്റണി ജോൺ എം എൽ എ വീട്ടിലെത്തി  കൈമാറി.കെ എസ് ഇ ബി ട്രാൻസ്മിഷൻ ഡയറക്ടർ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ യുവകർഷകൻ പുതുപ്പാടി ഇളങ്ങവം കാവുംപുറത്ത് അനീഷിന്റെ കൃഷിയിടത്തിൽ ഉണ്ടായിരുന്ന വിളവെടുപ്പിന് പാകമായി വരുന്ന വാഴകൾ വെട്ടി നശിപ്പിച്ച നടപടി നീതികരണമില്ലാത്തതാണെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻ്റ് അഡ്വ: റോണി...