കോതമംഗലം : ആശ വർക്കർമാർക്ക് കൈത്തങ്ങായി കോതമംഗലം ബ്ലോക്കിലെ വാരപ്പെട്ടി ഗ്രാമപഞ്ചായത്ത്. ആശാവർക്കർമാർക്ക് വേണ്ടി ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള ഓണറേറിയം വർദ്ധിപ്പിക്കുന്നതിനും സ്മാർട്ട് ഫോണുകൾ നൽകുന്നതിനും പഞ്ചായത്ത് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടം ആശാവർക്കർമാരുടെ സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനും ജനങ്ങൾക്ക് കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനുവേണ്ടിയാണ് പഞ്ചായത്തിലെ മുഴുവൻ ആശ പ്രവർത്തകർക്കും സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തത്. കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഹാളിൽ വച്ച് നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
പി കെ ചന്ദ്രശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷ
ബിന്ദു ശശി അധ്യക്ഷ വഹിച്ചു സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ദീപ ഷാജു, എം എസ് ബെന്നി, മെഡിക്കൽ ഓഫീസർ അനില ബേബി, വാർഡ് മെമ്പർമാരായ പി പി കുട്ടൻ, കെ കെ ഹുസൈൻ, പ്രിയ സന്തോഷ്, ഷജി ബെസ്സി, പി ആർ ഒ മാത്യൂസ് ജോയ്,ജെ എച്ച്ഐ മുഹ്സിന, പാലിയേറ്റീവ് നേഴ്സ് ഫാത്തിമ പി എം ജെ പി എച്ച് എൻ ഷമീന തുടങ്ങിയവർ സംസാരിച്ചു.
