കോതമംഗലം: കോതമംഗലം വനിത സർവ്വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ മാസ്ക് യൂണീറ്റിൻ്റെ പ്രവർത്തനം ആരംഭിച്ചു.ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കൗൺസിലർ റിൻസ് റോയി,സംഘം പ്രസിഡൻ്റ് അനു വിജയനാഥ്,സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ കെ ശിവൻ,അസിസ്റ്റൻ്റ് രജിസ്ട്രാർ കെ വി സുധീർ,അസിസ്റ്റൻ്റ് രജിസ്ട്രാർ ആഡിറ്റ് മുഹമ്മദ് ഷെരീഫ്,സംഘം സെക്രട്ടറി ബിന്ദു മത്തായി തുടങ്ങിയവർ പങ്കെടുത്തു.