വടാട്ടുപാറ: വടാട്ടുപാറയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വീണ്ടും കൃഷി നശിപ്പിച്ചു;
വടാട്ടുപാറ മുസ്ലീം പള്ളിപ്പടി ഭാഗത്ത് കർഷകയായ ഉഷ ദിവാകരൻ പാട്ടത്തിനെടുത്ത ഒരേക്കർ സ്ഥലത്തെ വാഴകൃഷിയാണ് കാട്ടാനക്കൂട്ടം തിന്നും, ചവിട്ടിയും നശിപ്പിച്ചത്.
മറ്റൊരു കൃഷിയിടത്തിലെ പൈനാപ്പിൾ കൃഷിയും നശിപ്പിച്ചിട്ടുണ്ട്.
ജനവാസ മേഖലകളിൽ ഇറങ്ങുന്ന ആനകൾ കൃഷിക്ക് മാത്രമല്ല ജീവനും ഭീഷണിയായിരിക്കുകയാണെന്ന് കൃഷിയുടമ ഉഷ പറഞ്ഞു.



























































