കോതമംഗലം: വടാട്ടുപാറ പനഞ്ചോടാണ് കാട്ടാന പോത്തിനെ ചവിട്ടിക്കൊന്നത്. തുമ്പ നിരപ്പേൽ വീട്ടിൽ ജോസിന്റെ പോത്തിനെയാണ് പുലർച്ചെ രണ്ട് മണിയോടെ കാട്ടാന ചവിട്ടി കൊന്നത്. ഒരു വയസ്സുള്ള പോത്തിനെയാണ് കാട്ടാന കൊന്നത്. പോത്തിൻ്റെ അലർച്ചകേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് ആന പോത്തിനെ ആക്രമിക്കുന്നത് കണ്ടത്. വീട്ടുകാർ ബഹളം വെച്ചങ്കിലും ഫലമുണ്ടായില്ല. അര മണിക്കൂറോളം വീടിൻ്റെ പരിസരത്ത് തമ്പടിച്ച ആന പിന്നീട് വനത്തിലേക്ക് മടങ്ങി. കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണ് വടാട്ടുപാറ പനഞ്ചോട് പ്രദേശം. ഫെൻസിംഗിൻ്റെ അപര്യപ്തത മൂലം വന്യമൃഗങ്ങളുടെ നിരന്തരമായ ശല്യമാണ് പ്രദേശത്തെന്ന് പ്രദേശവാസികൾ പറയുന്നു.
