Connect with us

Hi, what are you looking for?

NEWS

വടാട്ടുപാറയിൽ മരുന്നുകളുള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കുഴിച്ചു മൂടാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.

കോ​ത​മം​ഗ​ലം: ആരോഗ്യത്തിന് ഹാനികരമാകുന്ന കാലാവധി കഴിഞ്ഞ മരുന്ന്, പ്രോട്ടീൻ ഉൽപ്പന്നങ്ങൾ അടങ്ങിയ വസ്തുക്കൾ ജനവാസ മേഖലയിൽ തള്ളി. വടാട്ടുപാറ അരീക്കാ സിറ്റിക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. ഒരു ടിപ്പർലോറിയിലും രണ്ട് മിനിലോറികളിലുമായാണ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്. പു​ര​യി​ട​ത്തി​ൽ മാ​ലി​ന്യം കു​ഴി​ച്ചു​മൂ​ടാ​ൻ ശ്ര​മി​ച്ച​ത് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ മ​രു​ന്നു​ക​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ എ​ന്നി​വ പ്ലാ​സ്റ്റി​ക് ചാ​ക്കു​ക​ളി​ലാ​ക്കി കു​ഴി​ച്ചു​മൂ​ടാ​നാ​ണ് ശ്ര​മം ന​ട​ന്ന​ത്.

മീൻ വളർത്തുവാൻ കുഴിയെടുക്കുന്നു എന്നപേരിൽ എടുത്ത കുഴിയിലാണ് മാലിന്യം തള്ളിയത്. നാട്ടുകാർ സംഭവം അറിഞ്ഞതിനെത്തുടർന്ന് കു​ഴി​മൂ​ടു​ന്ന​ത് ത​ട​ഞ്ഞു. വ​നം​വ​കു​പ്പി​ന്‍റെ ചെ​ക്ക് പോ​സ്റ്റ് ക​ട​ന്നാ​ണു രാസവസ്തുക്കൾ അടങ്ങിയ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ച്ച വ​ണ്ടി​ക​ൾ വ​ടാ​ട്ടു​പാ​റ​യി​ലെ​ത്തി​യ​ത്. ചെ​ക്ക് പോ​സ്റ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ മാ​ലി​ന്യം ക​ട​ത്തു​ന്ന​ത് ത​ട​യാ​നാ​കു​മാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. മീൻ വളർത്തലിന് പകരം മാ​ലി​ന്യം തള്ളുവാനാണ് കുഴിയെടുത്ത് എന്നും , തങ്ങൾ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ വി​വ​രം നാട്ടുകാർ മനസ്സിലാക്കുന്നത്.

എറണാകുളത്തെ ഒരു കമ്പനിയിൽ നിന്നുള്ള മാലിന്യമാകുവാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. ഈ സ്ഥാപനത്തിലെ ഡ്രൈവർ വടാട്ടുപാറ സ്വദേശിയാണ്. വയോധികനായ സ്ഥല ഉടമ തെറ്റിദ്ധരിക്കപ്പെട്ടാണ് മാലിന്യം തള്ളാൻ അനുവദിച്ചതെന്നും പോലീസ് പറഞ്ഞു. കുട്ടമ്പുഴ എ​സ്ഐ ശ​ശി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

NEWS

കോതമംഗലം: – മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം; ഇന്ന് വൈകിട്ട് വടാട്ടുപാറ, പലവൻപടിയിലാണ് സംഭവം. വടാട്ടുപാറ, റോക്ക് ഭാഗം ബേസിൽവർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ബേസിലിന് മിന്നലേറ്റത്. ഉടനെ സമീപത്തുണ്ടായിരുന്നവർ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :- റോഡിനു കുറുകെ ചാടിയ മ്ളാവ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്, ഇന്നലെ രാത്രി 11.30- ഓടെ വടാട്ടുപാറക്ക് സമീപമാണ് അപകടം ഉണ്ടായത്. KSRTC കണ്ടക്ടർ ആയ ബേസിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക്...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....