കോട്ടപ്പടി : ഉപ്പുകണ്ടം – തോളേലി ഗ്രാമീണ റോഡിന്റെ വീതി കുറവ് അപകടത്തിന് കാരണമാകുന്നു. നിരവധി വാഹനങ്ങൾ കടന്നുപോകുന്നതും ഉപ്പുകണ്ടത്തുനിന്നും തോളേലിക്ക് ദൂരക്കുറവുള്ള റോഡുകൂടിയാണ് ഈ വഴി. വിഷു ദിനത്തിൽ രാവിലെ ഉപ്പുകണ്ടത്തുനിന്നും പാൽ ശേഖരിച്ചു തോളേലിക്ക് പോകുകയായിരുന്ന പി.ഡി.ഡി.പി പാൽ സൊസൈറ്റിറ്റിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. എതിരെ വരുന്ന ഒരു ഇരു ചക്ര വാഹനത്തിനോ, കാൽനടക്കാർക്കോ വേണ്ടി വലിയ വാഹങ്ങൾ സൈഡ് കൊടുത്താൽ അപകടത്തിൽ പെടുന്ന അവസ്ഥയാണ് ഈ റോഡിലെ പല ഭാഗത്തും. റോഡിനോട് ചേർന്നുള്ള ചില താമസക്കാർ പണ്ടുണ്ടായിരുന്ന റോഡ് കൈയ്യേറിയതാണ് റോഡിന്റെ വീതികുറവിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഉപ്പുകണ്ടം തോളേലി റോഡിൽ നടന്നിരുന്ന കൈയേറ്റങ്ങൾ തിരിച്ചുപിടിച്ചു റോഡിന്റെ വീതി വർദ്ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.