കോതമംഗലം: വെള്ളിയാഴ്ച കൊരട്ടിയിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞ ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്ക്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അഹന്ന (11) യുടേയും പിതാവ് ജെയ്മോൻ ( 42) മൃതദേഹങ്ങൾ ഇന്ന് (8-3-2025) രാവിലെ 9.45 ഓടെ ഊന്നുകൾ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ പൊതുദർശനത്തിന് വച്ചു.വെള്ളിയാഴ്ച വെളുപ്പിന് ഊന്നുകല്ലിൽ നിന്നും പാലക്കാട് ഭാര്യാവീട്ടിലേക്ക് ഉള്ള യാത്ര മധ്യേ കൊരട്ടിയിൽ വച്ച് വെളുപ്പിന് 5.30 ഓടെ കാർ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയും തുടർന്ന് കാർ ഓടിച്ചിരുന്ന ജെയ്മോനും മകൾ അഹന്നയും തൽക്ഷണം മരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ജയ്മോൻ്റെ ഭാര്യ മജ്ജു (38) , മകൻ ജോയൻ( 13 ) , ബന്ധുവായ അലൻ ( 17 ) എന്നിവർക്ക് പരിക്കുകളുണ്ട്. തുടർന്ന് മരിച്ച ജയ്മോൻ്റെയും മകൾ അഹന്നയുടേയും മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിനു ശേഷം കോതമംഗലം ബസേലിയോസ് ഹോസ്പിറ്റൽ മോർച്ചറിയിൽ വെള്ളിയാഴ്ച വൈകിട്ടോടെ എത്തിച്ചിരുന്നു.
പരിക്കുപറ്റിയ ഭാര്യ മഞ്ജുവിനെയും മൂത്ത മകൻ ജോയൻ, ബന്ധു അലൻ എന്നിവരെ കോതമംഗലത്തെ ബസേലിയോസ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നു. ശനിയാഴ്ച രാവിലെ 9 മണിക്ക് അഹന്ന പഠിച്ച ഊന്നുകൽ ലിറ്റിൽ ഫ്ലവർ സ്കൂളിൽ അഹന്നയുടേയും പിതാവ് ജെയ്മോൻ്റെയും മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു. സഹപാഠികളും നാട്ടുകാരും ടീച്ചേഴ്സും പൊതു പ്രവർത്തകരുമടക്കം വൻ ജനാവലിയാണ് നാടിൻ്റെ പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ അവസാനമായി ഒരു നോക്കുകാണാൻ തടിച്ച് കൂടിയത്. കോതമംഗലത്ത് നിന്ന് ഇരുവരുടേയും ബോഡി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മജ്ഞുവിനേയും മകനേയും ഡോക്ടർമാരുടെ സാന്നിദ്ധ്യത്തിൽ കാണിച്ചതിന് ശേഷം 9.45 ഓടെ രണ്ട് ആമ്പുലൻസുകളിലായി സ്ക്കൂൾ അങ്കണത്തിൽ എത്തിക്കുകയായിരുന്നു : പൊതുദശനത്തിൽ നിരവധിപേർ ആദരാജ്ഞലികളർപ്പിക്കാനെത്തിയിരുന്നു.
കോതമംഗലം എം.എൽ.എ. ആൻ്റണി ജോൺ, കവളങ്ങാട് പ്രാമപഞ്ചായത്ത് പ്രസിഡൻറ് സിബി മാത്യു,സ്ക്കൂൾ മാനേജർ ഫാദർ മാത്യു അത്തിക്കൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഷിബു തെക്കുംപുറം, പി.ടി. ബെന്നി, ഷിബു പടപറമ്പത്ത്, ബാബു ഏലിയാസ്, മനോജ് ഗോപി, ബാബുപോൾ , ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അഡ്വ. എം.കെ വിജയൻ, ഉഷ ശിവൻ സുഹറ ബഷീർ, സ്ക്കൂൾ ഹെഡ് മിസ്ട്രസ് ഷീജ മാത്യു, പി .ടി .എ പ്രസിഡൻ്റ് ഷിജു ജോസഫ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു. പൊതുദർശനത്തിന് ശേഷം ഊന്നുകൽ നമ്പൂരികൂപ്പിലെ വീട്ടിലെത്തിച്ച് സംസ്കാര ശുശ്രൂഷകൾക്ക് ശേഷം ഇരുവരേയും പോത്താനിക്കാട് പ്രാദേശിക സഭ സെമിത്തേരിയിൽ ഉച്ചക്ക് ഒരു മണിയോടെ സംസ്കരിച്ചു
