കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ ഊന്നുകൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ 58-) മത് വാർഷികാഘോഷവും, അധ്യാപക രക്ഷകർത്താ ദിനവും,യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. മാത്യു അത്തിക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ. ഡീൻ കുര്യാക്കോസ് എംപി അനുമോദന വീഡിയോ പ്രകാശനം ചെയ്തു.
ദീർഘ കാലത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന അദ്ധ്യാപകരായ സി. ഹെയ്സി ഇഗ്നേഷ്യസ്, മേരി ജേക്കബ്, ജെസ്സി പി.പി എന്നിവർക്ക് യാത്രയയപ്പ് നൽകി. ചടങ്ങിൽ ഹെഡ് മിസ്‌ട്രെസ് ഷിജ മാത്യു, കോതമംഗലം കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി ഫാ. മാത്യു എം മുണ്ടയ്ക്കൽ, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ്,വൈസ് പ്രസിഡന്റ് ജോബി ജേക്കബ്,വാർഡ് മെമ്പർ മോളി ജോയ്,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
കുൽസു സലിം, വിദ്യാഭ്യാസ കൗൺസിലർ, SD കോൺഗ്രിഗേഷൻ സി. മരിയേറ്റ് S D,
ടീച്ചർ റെപ്രസെന്റേറ്റീവ് മഫ്രിൽ മണി,ബാബു പോൾ, LFLS ഊന്നുകൽ ഹെഡ് മാസ്റ്റർ നോബിൾ വർഗ്ഗീസ്,ടൈനി ടോട്ട്സ് പ്രിൻസിപ്പൽ സി. ശാലീന SD, ഊന്നുകൽ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ബോസ് വർഗ്ഗീസ്,ഊന്നുകൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ് പൗലോസ്,PTA പ്രസിഡന്റ് ബിജോ ജോർജ്,എം പി ടി എ പ്രസിഡന്റ് സോണിയ കിഷോർ, ഹെഡ് ഗേൾ മരിയ നോബിൾ എന്നിവർ പങ്കെടുത്തു.
സി. ഷെൽബിമോൾ പയസ് സ്വാഗതവും,സ്കൂൾ ലീഡർ ആൽബിൻ ലിബിൻ നന്ദിയും രേഖപ്പെടുത്തി.വാർഷികാത്തോടനുബന്ധിച്ച് കുട്ടികളുടെ കലാ വിരുന്ന് “GLITZ 2K26” ഉണ്ടായിരുന്നു.






















































