കോതമംഗലം: പോക്‌സോ കേസില്‍ പിടിയിലായ സിപിഎം കൗണ്‍സിലര്‍ കെ.വി തോമസിനെ രക്ഷിക്കാന്‍ കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ച ആന്റണി ജോണ്‍ എംഎല്‍എയെ കേസില്‍ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിവൈഎഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വായ മൂടി കെട്ടി പ്രതിഷേധ മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടത്തിയ ധര്‍ണ യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി അനൂപ് ഇട്ടന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം ചെയര്‍മാന്‍എല്‍ദോസ് എന്‍. ഡാനിയേല്‍ അധ്യക്ഷത വഹിച്ചു.
അന്‍സാരി കുന്നേക്കുടിയില്‍,
വിൽസൺ പിണ്ടിമന ,
അബൂബക്കര്‍ ഈട്ടിപ്പാറ, റമീസ് കെ.എ, ബിജോഷ്, റെജി, മുസ്ലിം യൂത്ത് ലീഗ് ഭാരവാഹികളായ കെ.എ. മുഹമ്മദ്, സനൂപ് വടാട്ടുപ്പാറ, വാസിഫ് നെല്ലിക്കുഴി, അന്‍ഷാജ് കുരിമ്പിനാപാറ, ഷെമീര്‍വെണ്ടുവഴി, ഷാമോന്‍ പുലിക്കുന്നേപ്പടി , മുര്‍ഷിദ് ചെറുവട്ടൂര്‍, യൂത്ത് ഫ്രണ്ട് നേതാക്കളായ അഡ്വ ജോസഫ് കിരണ്‍, റിന്‍സ് റോയ്, ബേസില്‍, ഷിജു, ജിബിന്‍, വിജയന്‍ നായര്‍, ബഷീര്‍ ചിറങ്ങര തുടങ്ങിയവര്‍ പ്രസംഗിച്ചു.
