കോതമംഗലം : കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് ഇന്നു നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ നിഷ ഡേവിസ് തിരഞ്ഞെടുക്കപ്പെട്ടു.പോക്സോ കേസിൽ ഉൾപ്പെട്ട് കൗൺസിലർ സ്ഥാനം രാജിവച്ച കെ വി തോമസിൻ്റെ ഒഴിവിൽ നടന്ന തെരഞ്ഞെടുപ്പിലാണ് യുഡിഎഫ് വിജയിച്ചത്. കൗൺസിൽ ഹാളിൽ ചേർന്ന് അനുമോദനയോഗം നഗരസഭ പ്രതിപക്ഷ നേതാവ് എ ജി ജോർജ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ മാരായ ഷമീർ പനക്കൽ, സിജു അബ്രഹാം, ഷിബു കുര്യാക്കോസ്, ഭാനുമതി രാജു, ലിസി പോൾ, ബബിത മത്തായി, പ്രവീണ ഹരീഷ്, എന്നിവർ പ്രസംഗിച്ചു.
